നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ്; എ​ൻറോ​ൾമെന്റ് സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു

ദോ​ഹ: നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ എ​ന്റ​റോ​ൾ ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളും അ​പേ​ക്ഷ​ക​രും രം​ഗ​ത്ത്. അ​പേ​ക്ഷാ പ്ര​ക്രി​യ​യി​ൽ നേ​രി​ടു​ന്ന സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളും നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​വു​മാ​ണ് പ​ല​ർ​ക്കും അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തി​രി​ച്ച​ടി​യാ​കു​ന്ന​ത്. പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ വി​വി​ധ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ല​വി​ൽ പ്രോ​സ​സി​ങ്ങി​ലാ​ണ്. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം പ​ല​രു​ടെ​യും പേ​യ്‌​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

കൂ​ടാ​തെ, ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രു​ന്ന​തി​നാ​യി നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് കാ​ർ​ഡ് പ്രൊ​സ​സ് ചെ​യ്തു ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. ഐ.​ഡി കാ​ർ​ഡ് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ന്റോ​ൾ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ അ​പേ​ക്ഷ​ക​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, അ​പേ​ക്ഷാ തി​യ​തി നീ​ട്ടി​ന​ൽ​കു​ക​യോ, നോ​ർ​ക്ക ഐ.​ഡി ല​ഭി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​പേ​ക്ഷ​ക​ർ​ക്കും എ​ൻ​റോ​ൾ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കുകയോ വേണമെ​ന്ന് ലോ​ക കേ​ര​ള​സ​ഭാ അം​ഗം അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ഞ്ഞ പ്രീ​മി​യ​ത്തി​ൽ കു​ടും​ബ​ത്തി​ന് മു​ഴു​വ​ൻ ചി​കി​ത്സാ പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​യ​തി​നാ​ൽ, തീ​യ​തി നീ​ട്ടി ന​ൽ​കി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഇ​തി​ന്റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കൂ എ​ന്നും പ്രവാസികൾ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Norca Care Plus Insurance; Enrollment period needs to be extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.