ദോഹ: കാലിത്തീറ്റ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഹസാദ് പിന്തുണ. ഭക്ഷ്യ, കാർഷിക മേഖലയിലെ മുൻനിര നിക്ഷേപകരായ ഹസാദ് തങ്ങളുടെ വിദേശ, ആഭ്യന്തര നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു.
കാലിത്തീറ്റ ഉൽപാദനത്തിൽ കൂടുതൽ വളർച്ച കൈവരിക്കുന്നതിെൻറ ഭാഗമായി സുഡാനിലെ ഏറ്റവും വലിയ തീറ്റപ്പുൽ ഉൽപാദന പദ്ധതിയിൽ വലിയ ഓഹരി സ്വന്തമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായും സുഡാൻ അധികൃതരുമായി ഇക്കാര്യത്തിൽ ധാരണയായതായും ഹസാദ് വ്യക്തമാക്കി.
സുഡാൻ തലസ്ഥാനമായ ഖാർതൂമിനോട് ചേർന്നു കിടക്കുന്ന 10000 ഹെക്ടർ പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വാർഷിക വിളവെടുപ്പിൽ 150,000 ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രാദേശിക വിപണികളിലെ കാലിത്തീറ്റ ആവശ്യവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തിക്കഴിഞ്ഞുവെന്നും നമ്മുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രാദേശിക, വിദേശ വളർച്ച ലക്ഷ്യമിട്ട് വലിയ പദ്ധതിക ളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും ഹസാദ് സി ഇ ഒ മുഹമ്മദ് അൽ സാദ പറഞ്ഞു.
കാലികളുടെ ഇഷ്ടഭക്ഷണമായ അൽഫാൽഫ വൈക്കോൽ ഉൽപാദനത്തിെൻറ ആദ്യ ഘട്ടം പൂർത്തിയായെന്ന് കമ്പനി വ്യക്തമാക്കി. ഹസാദിെൻറ സഹോദര സ്ഥാപനമായ ആലാഫ് ഖത്തറിെൻറ ഉടമസ്ഥതയിലുള്ള ഇർക്കിയ ഫാമിൽ 1.5 മില്യൻ ചതുരശ്രമീറ്ററിലാണ് അൽഫാൽഫ തീറ്റപ്പുൽ കൃഷി. രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷക്കുള്ള പിന്തുണയാണിതെന്നും അൽ സാദ പറഞ്ഞു. അൽഫാൽഫ, റോദെസ് തീറ്റപ്പുൽ ഉൽപാദനം ലക്ഷ്യമിട്ട് ആലാഫ് ഖത്തറിെൻറ കീഴിൽ 8 മില്യൻ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശമാണുള്ളത്. ഇർക്കിയ, സൈലിയ, അൽ റിഫ, ഉം സലാൽ എന്നിവിടങ്ങളിലായി 800 ഹെക്ടർ സ്ഥലം ആലാഫ് ഖത്തറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.