ദോഹ: നാട്ടിലെ തെരഞ്ഞെടുപ്പും ഖത്തറും തമ്മിലെന്ത് എന്ന് നെറ്റി ചുളിക്കേണ്ട. നാട്ടിൽ ഏ പ്രിൽ 23ന് ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ഖത്തറിൽ ഏപ്രിൽ 16ന് തദ്ദേശതെര ഞ്ഞെടുപ്പാണ്. രണ്ടും തമ്മിൽ പലസമാനതകളുമുണ്ട്. നാട്ടിലേതുപോലെ അലമ്പില്ലാതെയാണ് കാര്യങ്ങൾ എന്നതാണ് വലിയ വ്യത്യാസം. ഖത്തറിലെ സെൻട്രൽ മുനിസിപ്പൽ കമ്മിറ്റി (സി.എം.സ ി) തെരെഞ്ഞടുപ്പിൽ 94 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. അഞ്ചുപേര്‍ വനിതകൾ.
ആകെയ ുള്ള 29 മണ്ഡലങ്ങളിൽ 27 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടെണ്ണത്തില്‍ നേരത ്തെ തന്നെ പ്രതിനിധികളെ തെരഞ്ഞെടുത്തുകഴിഞ്ഞതാണ്. സി.എം.സിക്ക് അവരവരുടെ മണ്ഡലങ്ങളിലെ വികസനപ്രവൃത്തികൾ, റോഡുപണികൾ, ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പെേട്രാൾ സ്റ്റേഷനുകൾ, ആശുപത്രികൾ, സ്കൂളുകൾ, പാർക്ക് നിർമാണം, പാർപ്പിടസൗകര്യങ്ങൾ, ബലദിയ, കൃഷി വികസനം തുടങ്ങിയ കാര്യങ്ങളിലൊക്കെ നിർണായക പങ്കുണ്ട്. നാല് വർഷമാണ് കാലാവധി. നാട്ടിലേതുപോലെ നിരത്തുകളിലും റോഡരികിലുമൊക്കെ പ്രചാരണ ബോർഡുകൾ ഇടംപിടിച്ചുകഴിഞ്ഞു.
പറയുന്നതൊന്നും പ്രവൃത്തിക്കുന്നത് വേറൊന്നും എന്നതല്ല തങ്ങളുടെ നിലപാട് എന്നാണ് സ്ഥാനാർഥികളുെട ചിത്രസഹിതമുള്ള ബോർഡുകളിൽ ഉള്ളത്. എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന സിറ്റിങ് അംഗമായ ശൈഖ ബിൻത് യൂസുഫ് ബിൻ ഹസൻ അൽ ജുഫൈരി ആണ് സ്ഥാനാർഥികളിലെ പ്രമുഖ. വർഷങ്ങളായി ഇൗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട് അവർ. അറബിയിലുള്ള ബോർഡിൽ ‘ശ്രമങ്ങളുടെയും നേട്ടങ്ങളുടെയും എട്ടാം മണ്ഡലം’ എന്ന് അറബിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘വാക്കും പ്രവൃത്തിയും’ എന്നതിെൻറ അറബി വാചകമായ ‘കൗലും ഫിഅ്ലും’ എന്നത് വലിയ അക്ഷരത്തിൽ കാണാം.
ഒാൾഡ് എയർപോർട്ടിലെ മാളിനടുത്തുള്ള മൈമൂന പ്രൈമറി ഗേൾസ് സ്കൂളാണ് ഇവരുടെ പോളിങ് സ്റ്റേഷൻ. എട്ടാം മണ്ഡലത്തിലെ വിവിധ വികസനപ്രവൃത്തികളുെട ചിത്രങ്ങളും ഒപ്പമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷെൻറ കർശന നിയന്ത്രണത്തിലാണ് ഇന്ത്യയിലെ തെരെഞ്ഞടുപ്പ്. ഇവിടെയാകെട്ട ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ. അനുവദിച്ച സമയത്തിന് മുമ്പോ ശേഷമോ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങള്‍, വാചകങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവയൊന്നും മതത്തിനോ സാമൂഹ്യ മൂല്യങ്ങള്‍ക്കോ ഖത്തരി സമൂഹത്തിനോ എതിരാകരുത്. യോഗങ്ങള്‍, പരസ്യങ്ങള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയിലൊന്നും ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിക്കരുത്.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണം പാടില്ല. എതിര് സ്ഥാനാര്‍ഥിയെ ഇകഴ്ത്തുന്നതോ വംശീയ സ്പർധ ഉണ്ടാക്കുന്നതോ ആയ കാര്യങ്ങൾ പാടില്ല. സമൂഹമാധ്യമങ്ങൾ വഴിയും പ്രചാരണം തകർക്കുന്നുണ്ട്. വോട്ടര്‍മാരെ നേരില്‍കണ്ടും സ്ഥാനാർഥികൾ സജീവമാണ് ഇങ്ങ് ഖത്തറിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.