ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തര്‍. ഗ്ലോബല്‍ ഫിനാന്‍സ് ഇന്ഡക്സിെൻറ റാങ്കിങിലാണ് ഇത്. മറ്റു ഗള്‍ഫ് രാജ്യങ്ങളെ ഏറെ പിന്നിലാക്കിയാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തില്‍ ഖത്തര്‍ ഏഴാമതാണ്. പട്ടികയിലെ ആദ്യ ഇരുപത് രാജ്യങ്ങളില്‍ യൂറോപ്പിന് പുറത്തുനിന്നുള്ള രാജ്യം ഖത്തറാണ്. പ്രകൃതിദുരന്തം, കുറ്റകൃത്യങ്ങള്‍, തീവ്രവാദം, യുദ്ധം തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയത്.
റാങ്കിങില്‍ മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്.
യൂറോപ്പിനു പുറത്ത് ഖത്തര്‍, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, കാനഡ രാജ്യങ്ങളാണ് ഇടംനേടിയത്. ഖത്തറിെൻറ സുരക്ഷാ സൂചിക സ്കോര്‍ 7.28 ആണ്. സിംഗപ്പൂര്‍, ഡെന്മാര്ക്ക്, ന്യൂസിലന്‍ഡ്, കാനഡ രാജ്യങ്ങളേക്കാള്‍ റാങ്കിങില്‍ മുന്നിലെത്താന്‍ ഖത്തറിനായി. ഐസ് ലന്‍ഡാണ് ഒന്നാമത്. സ്വിറ്റ്സര്‍ലന്റ്, ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, നോര്‍വെ രാജ്യങ്ങളാണ് രണ്ടു മുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളില്‍.
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് സംരംഭമായ യുഎസിലെ നംബിയോ തയാറാക്കിയ 2019ലെ ഗ്ലോബല്‍ ഡേറ്റാബേസ് സൂചികയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറാണ്. കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഖത്തറിനാണ് ഒന്നാം സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.