ദോഹ: നേരത്തെ ഖത്തറും റഷ്യയും കരാറിൽ എത്തിയതനുസരിച്ചുള്ള എസ് 400 മിസൈലുകൾ നൽകാനുള്ള തീരുമാനത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്ന് റഷ്യ. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ പ്രതികരണം കാര്യ മാക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി. ഖത്തറിന് മിസൈൽ നൽകാനുള്ള തീരുമാനം നേരത്തെ എടുത്തതാണ്.
റഷ്യൻ ഫെഡറേഷൻ കൗൺസിൽ സുരക്ഷ–പ്രതിരോധ വകുപ്പ് ഉപമേധാവി അലക്സിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എസ് 400 മിസൈൽ ഖത്തറിന് നൽകാനുള്ള തീരുമാനത്തിൽ റഷ്യക്ക് വ്യക്തമായ കാഴ്ചപ്പാ ടുണ്ട്. ഇക്കാര്യത്തിൽ സൗദിക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്നും അലക്സി പ്രത്യേക വാർത്താ കുറിപ്പിൽ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എസ് –400 മിസൈൽ ഖത്തർ കൈപറ്റാൻ ശ്രമിക്കുകയാണെങ്കിൽ ഖത്തറിനെ സൈനികമായി നേരിടുമെന്ന സൗദി ഭരണാധികാരിയുടെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിലാണ് റ ഷ്യൻ ഉന്നന്ന പ്രതിരോധ വക്താവ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. സൗദി രാജാവ് ഫ്രഞ്ച് പ്രസിഡൻറിന് അയച്ച സന്ദേശത്തിലാണ് ഖത്തറിനോട് ഈ കരാറിൽ നിന്ന് പിൻമാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയുടെ നിലപാട് ഖത്തറിനെ ബ്ലാക്ക് മെയിൽ ചെയ്യു ന്നതിന് സമാനമാണെന്ന് റഷ്യൻ പ്രതിരോധ ഉപമേധാവി അഭിപ്രായപ്പെട്ടു. മേഖലയിൽ ശക്തമായ ആധിപത്യ മുള്ള രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയും അമേരിക്കയും തമ്മിലാണ് ആയുധ കരാറുകൾ പ്രധാ നമായും ഉള്ളത്. മേഖലയിൽ ആയുധക്കച്ചവടം നഷ്ടപ്പെടാൻ അവർ ഒരിക്കലും ആഗ്രഹിക്കുകയില്ലെന്നും റ ഷ്യൻ സുരക്ഷാ ഉപമേധാവി അഭിപ്രായപ്പെട്ടു. അതിനിടെ റഷ്യയിൽ നിന്ന് എസ്–400 മിസൈലുകൾ വാങ്ങാൻ സൗദി അറേബ്യ ശ്രമം ആരംഭിച്ചതായി റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.