ദോഹ: വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന നിയമങ്ങൾ കൊണ്ട് വരികയും ഏററവും അധികം നിക്ഷേപം കൊണ്ടുവരികയും ചെയ്ത രാജ്യമാണ് ഖത്തറെന്ന് ധനകാര്യ മന്ത്രി അലി ശരീഫ് അൽഇമാദി. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന നിയമമാണ് ഇവിടെയുള്ളത്. സ്വദേശി പങ്കാളി ഇ ല്ലാതെ തന്നെ വിദേശിക്ക് ഇവിടെ നിക്ഷേപം ഇറക്കാൻ അവസരമുണ്ട്. ‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അ ഭിമുഖത്തിലാണ് ഖത്തർ ധാനകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. ജി.സി.സി സംവിധാനത്തെ ഏറെ അംഗീകരി ക്കുന്ന രാജ്യമാണ് ഖത്തർ. എന്നാൽ ഏത് മേഖലയിലും തങ്ങളുടെ പൗരൻമാരുടെ താൽപര്യത്തിന് മുൻതൂക്കം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തർ പുതിയ സഹായികളെ കണ്ടെത്തിക്കഴിഞ്ഞു. ഇനി പഴയ അ വസ്ഥയിലേക്ക് തിരിച്ച് പോകണമെന്ന് പറയുന്നതിൽ അർത്ഥമില്ല. ഏത് ആശങ്കകളും തീർക്കുന്നതിനും അവ പരിഹരിക്കുന്നതിനും തങ്ങൾ പ്രതിഞ്ജാബദ്ധമാണെന്ന് വിദേശകാര്യ വക്താവ് ലുലുവ അൽഖാത്വിർ വ്യക്ത മാക്കി. എന്നാൽ അയൽ രാജ്യങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങളുടെ ആശങ്കകൾ തീർക്കാനുള്ള ബാധ്യത നിങ്ങൾക്കും ഉണ്ടെന്നാണ്. ഖത്തർ ഭരണകൂടത്തിെൻറ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുള്ള ചർച്ചയാണ് നടക്കേണ്ടത്. ഉപരോധം ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ഇത് പരിഹരിക്കുന്നതിന് ചർച്ചകളി ലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.