സ്വദേശിവത്​ക്കരണത്തിനുളള  ക്രിസ്​റ്റൽ അവാർഡ്​ വീണ്ടും ഖത്തർ ഗ്യാസിന്​

ദോഹ: ഖത്തറൈസേഷൻ ക്രിസ്​റ്റൽ അവാർഡിന്​ ഖത്തർ ഗ്യാസ്​ അർഹമായി. ഉൗർജ മേഖലയിലെ തൊഴിൽ രംഗത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയതിനുള്ള പ്രധാന പുരസ്​കരമാണിത്​. ഉൗർജ വ്യവസായ മേഖലയിലെ പതിനേഴാമത് ഖത്തറൈസേഷൻ റിവ്യൂ മീറ്റിംഗി​െൻറ ഭാഗമായാണ് ഖത്തർ ഗ്യാസിന് ഇൗ പുരസ്​ക്കാരം സമ്മാനിച്ചത്​. അഞ്ചാംവട്ടമാണ്​ ഖത്തർ ഗ്യാസിന് ഖത്തറൈസേഷൻ ക്രിസ്​റ്റൽ അവാർഡ് ലഭിക്കുന്നത്​. പരിശീലനത്തിലും വികസനത്തിലും ഖത്തർ ഗ്യാസ്​ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ്​ അവാർഡ്​ നൽകുന്നതെന്ന്​ അധികൃതർ വ്യക്തമാക്കി.  2010ലാണ് സ്വദേശിവത്കരണത്തിന് നൽകുന്ന പിന്തുണ പരിഗണിച്ച് ആദ്യ അവാർഡ് ലഭിച്ചത്​. ഒമ്പതു വർഷം മുമ്പാണ് ക്രിസ്​റ്റൽ അവാർഡ് ഏർപ്പെടുത്തിയത്. 2010ലാണ് സ്വദേശിവത്കരണത്തിന് നൽകുന്ന പിന്തുണയുടെ പേരിൽ ഖത്തർ ഗ്യാസിന്​ ആദ്യമായി പുരസ്​ക്കാരം ലഭിക്കുന്നത്​. 2011 ൽ പരിശീലനം, വികസനം എന്നിവയുടെ പേരിലും 2013ൽ വിദ്യാഭ്യാസ മേഖലയിലെ പിന്തുണക്കും സഹകരണത്തിനും  2014ൽ പരിശീലനത്തനും വികസനത്തിനുമായി പുരസ്​ക്കാരങ്ങൾക്ക്​ അർഹമായി. ജീവനക്കാരെ ആകർഷിച്ചുകൊണ്ട്​ മെച്ചപ്പെട്ട പരിശീലനവും അർഹമായ േപ്രാത്സാഹനവും നൽകി മുന്നോട്ട്​ കൊണ്ടുപോകുന്നതിന്​  ഖത്തർ  ഗ്യാസ്​ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് കമ്പനി അധികൃതർ അറിയിച്ചു. ലോകത്തെ മുൻനിര എൽ എൻ ജി കമ്പനിയായ ഖത്തർ ഗ്യാസി​െൻറ മുന്നോട്ടുള്ള പ്രയാണത്തിൽ രാജ്യത്തെ പൗരൻമാർക്ക്​ കാര്യമായ പങ്ക്​ വഹിക്കാനുണ്ടെന്നും രാജ്യത്തെ പൊതുമേഖയിൽ 2030 എത്തു​േമ്പാൾ കൂടുതൽ സ്വദേശികളെ നിയോഗിക്കുക എന്ന ദേശീയ ലക്ഷ്യം നേടിയെടുക്കാനുള്ള പ്രവർത്തനത്തിലാണ് ഖത്തർ ഗ്യാസ്​ ലക്ഷ്യമിടുന്നതെന്നും പ്രസ്​താവന പറഞ്ഞു. ജീവനക്കാരുടെ പരിശീലനത്തിനും േപ്രാത്സാഹനത്തിനുമായി സമയവും പരിശ്രമവും നീക്കിവെക്കുന്നുണ്ട്​. അതിനൊപ്പം മികച്ച ഫലമുണ്ടാക്കുന്നതിനാണ്​  കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കമ്പനിയുടെ വളർച്ചയെയും ബിസിനസിനെയും സ്വാധീനിക്കുന്നു. ഹ്രസ്വകാല, ദീർഘകാല ആസൂത്രണത്തി​െൻറയും ഗവേഷണത്തി​​െൻറയും അടിസ്​ഥാനത്തിലാണ് പ്രവർത്തനം തുടരുന്നതെന്നും കമ്പനി പറഞ്ഞു.  ഉൗർജ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദയുടെ സാന്നിധ്യത്തിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ ഖത്തർ പെേട്രാളിയം പ്രസിഡൻറും സി.ഇ.ഒയുമായ സാദ് ശരീദ അൽ കഅബി, ഖത്തർ ഗ്യാസ്​ സി.ഇ.ഒ ഖലീഫ ബിൻ ഖലീഫ അൽ താനി, ഖത്വർ ഗ്യാസ്​ കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്​ഥർ സംബന്ധിച്ചു. മന്ത്രിയിൽ നിന്നും ഖലീഫ ബിൻ ഖലീഫ ആൽഥാനി അവാർഡ് ഏറ്റുവാങ്ങി.
Tags:    
News Summary - qatar gas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.