ദോഹ: കാർ ഷോ, ലൈവ് സംഗീതം അടക്കം വിവിധ പരിപാടികളുമായി എത്തുന്ന ഖത്തർ ഫ്യൂവൽ ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. 2026 ജനുവരി 23ന് ഫ്യൂവൽ ഫെസ്റ്റ് വേൾഡ് ടൂറിന് ഖത്തറിൽ തുടക്കമാകും. ഓട്ടോമോട്ടിവ് ഷോയും ലൈവ് സംഗീതവും അരങ്ങേറുന്ന ഫ്യൂവൽ ഫെസ്റ്റ്, വിവിധ വിനോദ പരിപാടികൾ സംയോജിപ്പിച്ചുള്ള സ്റ്റീവ് ഹാർവി ദ ഗോൾഫ് ക്ലാസിക് എന്നീ ആഗോള പരിപാടികളുമാണ് നടക്കുക.
എലൈറ്റ് കാർ നിർമാണങ്ങൾ, ഡ്രിഫ്റ്റ് ഷോകൾ, ലൈവ് പ്രകടനങ്ങൾ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഫ്യൂവൽ ഫെസ്റ്റിൽ ആയിരക്കണക്കിന് ഓട്ടോമോട്ടീവ് പ്രേമികളെ ഒരുമിച്ച് കൊണ്ടുവരും. ഫ്യൂവൽ ഫെസ്റ്റ്, ഗോൾഫ് ക്ലാസിക് തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ ഖത്തറിലെ വിനോദ പരിപാടികൾ വൈവിധ്യവത്കരിക്കുകയും ലോകോത്തര അനുഭവങ്ങൾ ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. 100 ഖത്തർ റിയാൽ മുതൽ ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.