ദോഹ: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നു എന്ന തരത്തിൽ പ്രച രിക്കുന്ന സന്ദേശങ്ങൾ വ്യാജം. ഇന്ത്യൻ എംബസി, അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് എന്നിവരുടേതെന്ന് പറഞ്ഞാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള വിവരശേഖരണം ഇപ്പോൾ നടത്തുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജമായ കാര്യമാണെന്നും എംബസി അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഡൽഹിയിൽ നിന്ന് വിവരശേഖരണം നടത്താൻ ആവശ്യപ്പെട്ട് അറിയിപ്പ് വരികയാണെങ്കിൽ അത് ചെയ്യും. എന്നാൽ നിലവിൽ അത്തരം വിവരശേഖരണം ഇന്ത്യൻ എംബസി നടത്തുന്നില്ല.
‘സുഹൃത്തുക്കളെ അടിയന്തരമായി നാട്ടിൽ പോകേണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ പേരും ID /PP നമ്പർ, ഏതു എയര്‍പോര്‍ട്ടിലേക്കാണോ പോകേണ്ടത് എന്നിവ സഹിതം എംബസിയിൽ നൽകാൻ വേണ്ടി ICBF ല്‍ രജിസ്റ്റർ ചെയ്യുക’ എന്ന് പറഞ്ഞാണ് സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് തങ്ങൾക്കും അറിവില്ലെന്ന് ഐ.സി.ബി.എഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.