ഖത്തർ നാട്ടിക മഹല്ല് കുടുംബസംഗമം:  ‘ഊഷ്മളം’ ആഘോഷിച്ചു

ദോഹ: ഖത്തർ നാട്ടിക മഹല്ല് കുടുംബസംഗമം ‘ഊഷ്മളം 2017’ ഡി റിങ്ങ് റോഡ് - റീജൻസി ഹാളിൽ  വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഡോ. എം.എ. യൂസഫ്അലി ഉദ്ഘാടനം  നിർവഹിച്ചു.സാങ്കേതിക വിദ്യയുടെ വളർച്ചയെ സമയം പാഴാക്കുന്നതിനുള്ള വിനോദോപാധിയാക്കി മാറ്റുന്നതിലൂടെ പുതുതലമുറക്ക്‌ ബാല്യ -കൗമാരങ്ങളിലെ കളികളും സ്നേഹ ബന്ധങ്ങളും നഷ്ടപ്പെടുന്നതായ്‌ യൂസഫലി എം.എ.അഭിപ്രായപ്പെട്ടു. 
അമ്മൂമ്മയുടെ താരാട്ട്‌ പാട്ടിനു പകരം ഐപാഡിലെ സംഗീതം ആസ്വദിച്ച്‌ കുട്ടികൾ വളരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

പുതിയത്‌ തേടിയുള്ള മലയാളിയുടെ യാത്ര അവനവ​െൻറ  തനത്‌ സംസ്കാരങ്ങളേയും ജീവിത ശീലങ്ങളേയും ഇല്ലായ്മ ചെയുന്നതായും ഇതിലൂടെ അഛനമ്മമരെ തിരിച്ചറിയാത്തതും സംരക്ഷിക്കാത്തതുമായ ഒരു തലമുറയുടെ വളർച്ചക്ക്‌ കാരണമായിത്തീരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴമ നിലനിറുത്തിയും ധാർമ്മികമൂല്ല്യങ്ങൾ നശിക്കാതെ സംരക്ഷിച്ചുമുള്ള ഒരു ജീവിതക്രമം സമൂഹത്തീന്നാവശ്യമാണെന്നും യൂസഫലി പറഞു. 
 വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് കെ.എ.ഖാലിദ്‌ അദ്ധ്യക്ഷത വഹിച്ചു.

നാട്ടിക മഹല്ല് ജനറൽ സെക്രടറി സി.എ.മുഹമ്മദ്‌ റഷീദ്‌ ,സെക്രട്ടറി കെ.കെ.ഉമ്മർ,നാട്ടികഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എ.ഷൗഖത്തലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എം.മുഹമ്മദ്‌ അൽത്താഫ്‌, ആർ.എ.ബഷീർ, അബുസമീർ, എം.എ. ഷൗഖത്തലി, സി.എ അഷറഫലി, പി.കെ.ഫാറൂഖ്‌ ഹാജി, സി.എ.മുഹമ്മദ്‌ നജീബ്‌ എന്നിവർ പ്രസംഗിച്ചു. വെൽഫെയർ കമ്മിറ്റി ജനറൽ സെക്രടറി കെ.കെ.ഹംസ സ്വാഗതവും ജോയിൻറ്  സെക്രടറി പി.എ.മുഹമ്മദ്‌ ശരീഫ്‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - qatar events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.