ദോഹ: വിവിധ വിഭാഗങ്ങളിൽ ഖത്തരി എൻജിനീയർമാരെ ആകർഷിക്കാനായി മ ുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രത്യേക കർമപദ്ധതി തയാ റാക്കുന്നു. മന്ത്രാലയത്തിെൻറ സുസ്ഥിര തന്ത്രപ്രധാനമായ വിവിധ പ് രക്രിയകളുടെ തുടർച്ചയാണ് ഇതെന്ന് മന്ത്രാലയത്തിെൻറ ഹ്യുമൻ റി സോഴ്സസ് വകുപ്പ് ഡയറക്ടർ ജബർ അബ്ദുല്ല അൽ അത്വിയ പറഞ്ഞു. ഖ ത്തർ ദേശീയ നയം 2030െൻറയും രണ്ടാമത് ദേശീയ വികസന നയം 2018-22െൻറയും ചട്ടക ൂടിൽ നിന്നാണിത്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഖത്തരി എൻജിനീയർമാരുടെ എണ്ണം വർഷന്തോറും കൂടുകയാണ്. മന്ത്രാലയത്തിെൻറ സ്പെഷലൈസ്ഡ് ജോലി മേഖലകളിൽ കൂടുതൽ ഉൽപാദനക്ഷമതയും പ്രവർത്തനക്ഷമതയും ഉണ്ടാക്കുകയാണ് ലക്ഷ്യം.
2021ഒാടെ ജോലി മേഖല പ്രാദേശികവത്കരിക്കുന്ന നയത്തിെൻറ ഭാഗമായാണിത്. സ്പെഷലൈസ്ഡ്സ് ജോലി മേഖലകളുടെ കാര്യത്തിലാണിത്. തൊഴിൽ-സാമൂഹികകാര്യ-ഭരണ വകുപ്പ് മന്ത്രാലയത്തിെൻറ പിന്തുണയോടെയാണിതെന്നും അദ്ദേഹം പറഞ്ഞു. 2015 മുതൽ 2021 വരെ ഖത്തരി പൗരന്മാർക്ക് സ്കോളർഷിപ് നൽകുകയെന്നതും ഇൗ പദ്ധതിയിൽ ഉൾപ്പെടുന്നു. എൻജിനീയറിങ്, വെറ്ററിനറി മെഡിസിൻ, നിയമം, കമ്പ്യൂട്ടർ തുടങ്ങിയ മറ്റ് സ്പെഷലൈസ്ഡ് മേഖലയിലേക്കാണിത്.
രാജ്യത്തെ ഖത്തരിവത്കരണ പ്രക്രിയ വ്യാപകമാക്കുകയാണെന്നും ഇതിനായി പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ഭരണ-തൊഴിൽ-സാമൂഹികകാര്യ വകുപ്പ് മന്ത്രി യൂനുസ് ബിൻ മുഹമ്മദ് അൽ ഉഥ്മാൻ ഫക്റു കഴിഞ്ഞയാഴ്ചയാണ് പറഞ്ഞത്. ജോലികൾ കൂടുതൽ പ്രാദേശികവത്കരിക്കുകയും വിവിധ മേഖലകളിലെ ഖത്തരിവത്കരണത്തിെൻറ അളവ് കൂട്ടുകയും ചെയ്യുന്നത് രാജ്യത്തിെൻറ സാമ്പത്തികമേഖലക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സെക്ടറുകളിലും പുതിയ മേഖലകളിലും കൂടുതൽ ഖത്തരികളെ നിയമിക്കാനുള്ള പുതിയ പദ്ധതി തയാറായിവരുകയാണ്. ഇതിനായി പുതിയ പാക്കേജ് ഉടൻ പ്രഖ്യാപിക്കും. വിവിധ മേഖലകളിലെ സ്ഥാപനങ്ങളും കമ്പനികളുമായി മന്ത്രാലയത്തിന് ഇക്കാര്യത്തിൽ പ്രത്യേക ബന്ധമുണ്ട്. േജാലി ഒഴിവുകളും മറ്റും മന്ത്രാലയത്തെ അറിയിക്കുന്നതിനാണിത്. സ്വകാര്യമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണ് തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. നിലവിൽ സ്വകാര്യമേഖലയിൽ 60 ശതമാനത്തോളമാണ് ഖത്തരി നിരക്ക്. സ്വകാര്യമേഖലയിൽ കൂടുതൽ ഖത്തരികളെ ആകർഷിക്കുന്നതിനായി മിനിമം വേതനം സംവിധാനവും രൂപവത്കരിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഖത്തർ എയർവേസ് ‘അൽ ദർബ് പ്രോഗ്രാം’ എന്ന പേരിൽ ഖത്തരികൾക്ക് നിയമനം ലഭിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെൻറുകൾ നടത്തുന്നുണ്ട്. ആഗോള ബിസിനസ്-സാമ്പത്തിക സ്ഥാപനമായ ഖത്തർ ഫിനാൻഷ്യൽ സെൻറർ (ക്യു.എഫ്.സി) ഉയർന്ന തസ്തികകളിൽ ഖത്തരികളെ മാത്രമാണ് നിയമിക്കുന്നത്. ഖത്തറിെൻറ ഷിപ്പിങ്-മരിടൈം കമ്പനിയായ നകിലാത്, സർക്കാർ വിദ്യാഭ്യാസമേഖല എന്നിവയും ഖത്തരിവത്കരണത്തിെൻറ പാതയിലാണ്. ഉയർന്നതും മധ്യത്തിലുള്ളതുമായ തസ്തികകളിൽ സർക്കാർ വിദ്യാഭ്യാസമേഖലയിൽ 80 ശതമാനവും സ്വദേശിവത്കരിക്കപ്പെട്ടിട്ടുണ്ട്.
മന്ത്രാലയത്തോട് ആലോചിക്കാതെ ഒരു തരത്തിലുമുള്ള ഒഴിവുകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ അറിയിപ്പ് കൊടുക്കാൻ പാടില്ലെന്ന സർക്കുലർ എല്ലാ സർക്കാർ ഏജൻസികൾക്കും മന്ത്രാലയം നേരത്തേ അയച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ ഒഴിവുകളിൽ ഖത്തരി പൗരന്മാരെ കിട്ടുന്നില്ലെങ്കിൽ അതും മന്ത്രാലയത്തെ അറിയിക്കണം. അങ്ങെന വരുേമ്പാൾ ഖത്തരി സ്ത്രീകളുടെ മക്കൾക്ക് നിയമനം നൽകണം. സ്വദേശിവത്കരണത്തിെൻറ ഭാഗമായി 2018ൽ നിയമിച്ചത് 3777 ഖത്തരികളെയാണ്. 3255 ഖത്തരികൾക്ക് സർക്കാർ മേഖലയിലും 522 പേർക്ക് സർക്കാർ-സ്വകാര്യ സംയുക്ത മേഖലയിലുമാണ് ജോലി ലഭിച്ചത്. ഇതിൽ 1209 പേർ പുരുഷന്മാരും 2568 പേർ വനിതകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.