ഖത്തർ ഇക്കണോമിക്​ ഫോറത്തിന്​ ഇന്ന്​ തുടക്കം

ദോഹ: പ്രഥമ ഖത്തർ ഇക്കണോമിക്​ ഫോറത്തിന്​ ഇന്ന്​ തുടക്കം. മൂന്നു ദിവസമായി നടക്കുന്ന പരിപാടിയുടെ ഉദ്​ഘാടനം ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നിർവഹിക്കും. വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​ രാജ്യത്തെ പ്രഥമ ഇക്കണോമിക്​ ഫോറം നടക്കുന്നത്​. ഫിഫ ലോകകപ്പിനൊരുങ്ങുന്ന പശ്ചാ​ത്തലത്തിൽ 'റീഇമേജിങ്​ ദി വേൾഡ്​' എന്ന പ്രമേയത്തിലാണ്​ രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നത്​.

ലോക നേതാക്കളും പങ്കുചേരും. ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ, ഘാന പ്രസിഡൻറ്​ നാന അകുഫോ അഡോ,​ റുവാൻഡ പ്രസിഡൻറ്​ പോൾ കഗാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ്​ സിറിൽ റാമഫോസ, സെനഗാൾ പ്രസിഡൻറ്​ മക്കി സാൾ, അർമീനിയൻ പ്രസിഡൻറ്​ അർമൻ സർകിസ്സിയാൻ ഉൾപ്പെടെ നൂറോളം പ്രമുഖർ വിവിധ സെഷനുകളിലായി പ​ങ്കെടുക്കും. വിവിധ രാജ്യങ്ങളിൽനിന്നായി ഓൺലൈനിലൂടെയാണ്​ ഇവർ സംബന്ധിക്കുന്നത്​.

വിവിധ രാഷ്​ട്രങ്ങളുടെ പ്രതിനിധികൾ, സാമ്പത്തിക, ഊർജ, സാ​ങ്കേതിക, വിദ്യാഭ്യാസ, നിക്ഷേപ, കായിക മേഖലകളിലെ 2000​ത്തോളം വിദഗ്​ധർ പങ്കുചേരും. വിവിധ വിഷങ്ങളിൽ ചർച്ചകളും വിഷായാവതരണങ്ങളും നടക്കും.കോവിഡാനന്തര ലോകത്തിന്​ വളർച്ചയുടെ പുതുവഴികളിലേക്ക്​ ദിശാബോധം നൽകുകയാണ്​ ഫോറത്തി​‍െൻറ ലക്ഷ്യം. 

Tags:    
News Summary - Qatar Economic Forum kicks off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.