കോവിഡ്​: ഖത്തറിൽ ചാവക്കാട്​ സ്വദേശി മരിച്ചു

ദോഹ: കോവിഡ്​ രോഗം സ്​ഥിരീകരിച്ച്​ ചികിൽസയിലായിരുന്ന തൃശൂർ ചാവക്കാട്​ സ്വദേശി ഖത്തറിൽ മരിച്ചു. വടക്കൂട്ട്​  വേലായി മോഹനൻ (59) ആണ്​ മരിച്ചത്​. 30 വർഷമായി ദോഹയിലുള്ള ഇദ്ദേഹം ഇൻറീരിയർ ഡിസൈൻ ജോലി ചെയ്​തുവരികയായിരുന്നു. ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഞായറാഴ്​ച രാവിലെ ഒമ്പതുമണിയോടെയാണ്​  മരിച്ചത്​. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽകൃഷ്​ണ, ശ്യാം പ്രസാദ്​. നടപടിക്രമങ്ങൾക്ക്​ ശേഷം ഖത്തറിൽ തന്നെ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - qatar death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.