ദോഹ: ഖത്തര്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് 2020 ജനുവരിയില്‍ ന ടക്കും. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മാനേജ്മെൻറാണ് ഇക്കാര്യം വ്യക്ത മാക്കിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗിെൻറ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഖത്തര്‍ കപ്പ്. നേരേത്ത ഹെയര്‍ അപ്പാരൻറ്സ് കപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നതാണ് പിന്നീട് ഖത്തര്‍ കപ്പായി മാറിയത്. 2018-19 സീസണില്‍ മുന്നിലെത്തിയ നാലു ടീമുകളായിരിക്കും മത്സരിക്കുക. അല്‍സദ്ദ്, അല്‍ദുഹൈല്‍, അല്‍സെയ്ലിയ, അല്‍ റയ്യാന്‍ ടീമുകളായിരിക്കും ഖത്തര്‍ കപ്പിനായി മത്സരിക്കുക.ടൂര്‍ണമെൻറിന് അനുയോജ്യ സമയം തെരഞ്ഞെടുക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി കൂടിയാലോചന നടത്തിയശേഷമാണ് തീരുമാനം. പുതിയ സീസണിെൻറ കലണ്ടര്‍ വിശദമായി പഠിച്ചശേഷം അടുത്ത വര്‍ഷം ജനുവരിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയ ടീമിെൻറയും 2020 എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബുകളുടെയും തിരക്കേറിയ ഷെഡ്യൂള്‍ കണക്കിലെടുത്താണ് തീരുമാനം. മാര്ക്കറ്റിങ്ങിെൻറയും പ്രമോഷെൻറയും കാര്യത്തില്‍ ടൂര്‍ണമെൻറിന് കൂടുതല്‍ ഇടം നല്‍കുന്നതിനും മാധ്യമങ്ങളില്‍നിന്നും കൂടുതല്‍ മികച്ച കവറേജ് ഉറപ്പാക്കാനും ജനുവരി തീയതി അന്തിമമാക്കുകയായിരുന്നു. ടൂര്‍ണമെൻറിെൻറ ഫോര്‍മാറ്റില്‍ മാറ്റമില്ല. നാലു ടീമുകള്‍ സെമി ഫൈനലിൽ ഏറ്റുമുട്ടും. തുടര്‍ന്ന് ഫൈനലും നടക്കും. 2018-19 സീസണില്‍ ഖത്തര്‍ കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കേണ്ടതില്ലെന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് നേരേത്ത തീരുമാനിച്ചിരുന്നു.
ഈ സീസണിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് സീസണിനു തുടക്കമായത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ നടക്കവെ തന്നെ ജനുവരിയില്‍ ഏഷ്യന്‍കപ്പ് ഫുട്ബാളില്‍ ഖത്തര്‍ ദേശീയ ടീമിന് മത്സരിക്കേണ്ടി വന്നിരുന്നു. ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് കിരീടം ഖത്തര്‍ നേടുകയും ചെയ്തു. ഖത്തറിെൻറ വിവിധ ദേശീയ ടീമുകളിലും ക്ലബുകളിലും താരങ്ങള്‍ സജീവമായി മത്സരിക്കുന്നുണ്ട്. ഈ വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴു വരെ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലും ഖത്തര്‍ മത്സരിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഖത്തറിെൻറ ഒളിമ്പിക് ടീം 2020 ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതാ റൗണ്ടിലും മത്സരിക്കുന്നുണ്ട്. അല്‍ദുഹൈല്‍, അല്‍സദ്ദ്, അല്‍റയ്യാന്‍ എന്നീ ഖത്തരി ക്ലബുകള്‍ 2019 എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിെൻറ ഗ്രൂപ് ഘട്ടങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഇത്തരത്തില്‍ തിരക്കേറിയ ഫുട്ബാള്‍ സീസണും സവിശേഷമായ സാഹചര്യങ്ങളുമായതിനാലാണ് ഖത്തര്‍ കപ്പ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.