ഖത്തർ കപ്പിൽ അൽ ദുഹൈലും അൽ ഗറാഫയും തമ്മിലെ മത്സരത്തിൽനിന്ന്
ദോഹ: ഖത്തർ കപ്പിൽ അടിമുടി ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അൽ ഗറാഫയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി അൽ ദുഹൈലിന്റെ ഫൈനൽ പ്രവേശനം.
ഫുൾടൈമും എക്സ്ട്രാ ടൈമും ഗോൾ രഹിതമായി പിരിഞ്ഞ അങ്കത്തിനൊടുവിലായിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ വിധിത്തീർപ്പിലെത്തിയത്. ഒടുവിൽ 4ന് അൽ ദുഹൈൽ വിജയം വരിച്ചു. മേയ് 10ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ സദ്ദും അൽ ദുഹൈലും ഏറ്റുമുട്ടും.
നേരത്തേ, ആദ്യ സെമിയിൽ അൽ അഹ്ലിയെ തോൽപിച്ചായിരുന്നു അൽ സദ്ദിന്റെ മുന്നേറ്റം. ഗറാഫക്കെതിരായ ഷൂട്ടൗട്ടിൽ അർജന്റീനക്കാരനായ ഗോൾ കീപ്പർ ബറ്റിസ്റ്റ ബുർകെ ദുഹൈലിന്റെ രക്ഷകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.