സ്പെഷൽ ചിക്കൻ ക്രസന്റ് റോൾസ്
ഇഫ്താർ മേശക്ക് ബേക്കറി സ്റ്റൈലിൽ വ്യത്യസ്തവും രുചികരവുമായ സ്നാക്ക് ഒരുക്കിയാലോ. മലബാർ രുചിയിൽ തയാറാക്കുന്ന ചിക്കൻ ക്രസന്റ് റോൾസ്, മൃദുവായ പുറംഭാഗവും സ്പൈസി ചിക്കൻ ഫില്ലിങ്ങും ചേർന്ന പ്രത്യേക വിഭവമാണ്. ഇഫ്താർ സമയത്ത് കുടുംബാംഗങ്ങൾക്കും അതിഥികൾക്കും നൽകാൻ അനുയോജ്യമായ ബേക്കറി സ്റ്റൈൽ പലഹാരം കൂടിയാണിത്.
ആവശ്യമായ ചേരുവകൾ:
1.മാവ് തയാറാക്കാൻ
- മൈദ -രണ്ട് കപ്പ്
- ഈസ്റ്റ് -ഒരു ടീസ്പൂൺ
- പഞ്ചസാര -ഒരു ടീസ്പൂൺ
- ഉപ്പ് -അര ടീസ്പൂൺ
- എണ്ണ അല്ലെങ്കിൽ ബട്ടർ -ഒരു ടേ.സ്പൂൺ
- ഇളം ചൂടുവെള്ളം -ആവശ്യത്തിന്
2. ഫില്ലിങ്ങിന്
- വേവിച്ച് നുറുക്കിയ ചിക്കൻ -ഒരു കപ്പ്
- സവാള -ഒന്ന്
- പച്ചമുളക് -ഒന്നോ രണ്ടോ
- കുരുമുളക് പൊടി -അര ടീസ്പൂൺ
- ഗരം മസാല -അരടീസ്പൂൺ
- മല്ലിയില -ആവശ്യത്തിന്
- ഉപ്പ് -പാകത്തിന്
- എണ്ണ -ഒരു ടീസ്പൂൺ
3. മുകളിൽ പുരട്ടാൻ
- മുട്ടയുടെ മഞ്ഞ -ഒന്ന്
- എള്ള് -അല്പം
പാചകം ചെയ്യുന്ന രീതി
സ്റ്റെപ്പ് 1 -മാവ് തയാറാക്കാം: മൈദ, ഈസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. എണ്ണയും ഇളം ചൂടുവെള്ളവും ചേർത്ത് മാവ് കുഴക്കുക. ഇത് ഒരുമണിക്കൂർ അടച്ചുവെക്കുക.
സ്റ്റെപ്പ് 2 -ഫില്ലിങ് തയാറാക്കാം: പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റുക. ചിക്കൻ, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. അവസാനം മല്ലിയില ചേർത്ത് അടുപ്പിൽനിന്ന് മാറ്റി തണുപ്പിക്കുക.
സ്റ്റെപ്പ് 3 -രൂപംകൊടുത്ത് ബേക്ക് ചെയ്യാം: പൊങ്ങിയ മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തി ത്രികോണാകൃതിയിൽ മുറിക്കുക (പിസ്സ പരുവം). ഓരോ ഭാഗത്തും ചിക്കൻ ഫില്ലിങ് വെച്ച് ചന്ദ്രക്കല (ക്രസന്റ്) രൂപത്തിൽ ചുരുട്ടുക. മുകളിൽ മുട്ടമഞ്ഞ പുരട്ടി എള്ള് വിതറി 1800C ൽ 15 മുതൽ 20 മിനിറ്റ് വരെ ബേക്ക് ചെയ്യുക.
ഓവൻ ഇല്ലാത്തവർക്ക്:
കട്ടിയുള്ള പാൻ അടുപ്പിൽവെച്ച ശേഷം മറ്റൊരു ചട്ടി അതിനു മുകളിൽ വെച്ച് ചൂടാക്കി അതിൽ അല്പം എണ്ണ തേക്കുക. ചെറിയ തീയിൽ മൂടി 15 മുതൽ 20 മിനിറ്റ് വേവിക്കുക. ഇടക്ക് തിരിച്ചുംമറിച്ചും രണ്ട് വശവും സ്വർണനിറമാകുന്നത് വരെ വേവിക്കുക. (ഇഷ്ടമെങ്കിൽ കുക്കറിലും ചെയ്യാം -വിസിൽ ഇടാതെ, താഴെ ഉപ്പ് പരത്തി സ്റ്റാൻഡ് വെച്ച് 20 മിനിറ്റ് മൂടി വേവിക്കാം).
മൃദുവായ പുറംഭാഗവും രുചികരമായ ചിക്കൻ ഫില്ലിംഗും ചേർന്ന ഈ ക്രസന്റ് റോൾസ്, ഇഫ്താർ മേശയിലെ പ്രധാന താരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.