റ​മ​ദാ​നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ ക​ല​ണ്ട​ർ

ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തെ ആ​ത്മീ​യ -വി​ശ്വാ​സ പ്രാ​ധാ​ന്യ​ത്തോ​ടൊ​പ്പം ഖ​ത്ത​റി​ന്റെ പൈ​തൃ​ക​വും സം​സ്കാ​ര​വും, കാ​യി​ക പാ​ര​മ്പ​ര്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​പു​ല​മാ​യ വി​നോ​ദ​ങ്ങ​ൾ പ​രി​പാ​ടി​ക​ളു​മാ​യി ഖ​ത്ത​ർ ടൂ​റി​സം. താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ന്നി​ച്ച് ചെ​ല​വ​ഴി​ക്കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന കാ​യി​ക, സാം​സ്കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മാ​യ ഖ​ത്ത​ർ ക​ല​ണ്ട​റാ​ണ് റ​മ​ദാ​ൻ മാ​സ​ത്തെ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

​റ​മ​ദാ​നി​ലെ സാ​മൂ​ഹി​ക -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വ​ർ​ഷം മു​ഴു​വ​ൻ ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ​"ഖ​ത്ത​ർ, റ​മ​ദാ​നി​ൽ നി​ങ്ങ​ളു​ടെ വീ​ട്" എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് വി​സി​റ്റ് ഖ​ത്ത​ർ ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ കാ​മ്പ​യി​ൻ ലോ​ഞ്ച് ചെ​യ്തി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ന്റെ ആ​തി​ഥ്യ​വും സ​മ്പ​ന്ന​ത​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി പ്രാ​ദേ​ശി​ക -അ​ന്ത​ർ​ദേ​ശീ​യ സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

റ​മ​ദാ​നി​യ​ത്ത് ഹീ​ന​ത്ത് സ​ൽ​മ

പ്ര​കൃ​തി​യും സം​സ്കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​നി​യ​ത്ത് ഹീ​ന​ത്ത് സ​ൽ​മ പ​രി​പാ​ടി​യി​ൽ ഫാം ​വ​ർ​ക്ക്ഷോ​പ്പു​ക​ൾ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ലൈ​വ് പെ​ർ​ഫോ​മ​ൻ​സ്, റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം, ഖു​ർ​ആ​ൻ പാ​രാ​യ​ണം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ റ​മ​ദാ​ൻ ബ​സാ​ർ, ഫാ​മി​ലി ഇ​ന്റ​റാ​ക്റ്റീ​വ് സോ​ൺ, ഗ​ര​ൻ​ഗാ​വോ ആ​ഘോ​ഷ​ങ്ങ​ൾ, പാ​ച​കം, ക​ഥ​പ​റ​ച്ചി​ൽ, ന​ക്ഷ​ത്ര നി​രീ​ക്ഷ​ണം തു​ട​ങ്ങി റ​മ​ദാ​നി​ലു​ട​നീ​ളം സ​ജീ​വ​മാ​യ നി​ല​നി​ർ​ത്താ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ത്രോ​ബാ​ക്ക് ഫു​ഡ് ഫെ​സ്റ്റി​വ​ൽ:

ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രോ​ബാ​ക്ക് ഫു​ഡ് ഫെ​സ്റ്റി​വ​ൽ 1970 -80 കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ പു​ന​ര​വ​ത​രി​പ്പി​ക്കു​ന്നു. ഞാ​യ​ർ -ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30 മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ​യും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും.

മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ൺ

ബ​റാ​ഹ​ത്ത് റ​മ​ദാ​ൻ നൈ​റ്റ്‌​സ്, ല​യാ​ലി മു​ശൈ​രി​ബ് എ​ന്നി​വ​യി​ലൂ​ടെ സ​വി​ശേ​ഷ​മാ​യ ഇ​ഫ്താ​ർ, സു​ഹൂ​ർ അ​നു​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​

നൂ​ർ റ​മ​ദാ​ൻ ല​ക്ച​റു​ക​ൾ

ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ നൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.

ദ​ർ​ബ് അ​ൽ സാ​ഈ

പ​ര​മ്പ​രാ​ഗ​ത ഖ​ത്ത​റി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 'അ​ൽ റ​സ്‌​ജി' ഇ​വ​ന്റ് ഇ​വി​ടെ ന​ട​ക്കും.​

ഗ​ര​ൻ​ഗാ​വോ ആ​ഘോ​ഷ​ങ്ങ​ൾ

സൂ​ഖ് വാ​ഖി​ഫ്, പേ​ൾ ഐ​ല​ൻ​ഡ്, ജി​വാ​ൻ ഐ​ല​ൻ​ഡ്, ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യ ഗ​രം​ഗാ​വോ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

പ്ര​ദ​ർ​ശ​ന​ങ്ങ​ൾ

ഖ​ത്ത​റി​ലെ മ്യൂ​സി​യ​ങ്ങ​ളും സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും റ​മ​ദാ​നി​ൽ പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ണ​ൽ മ്യൂ​സി​യം ഓ​ഫ് ഖ​ത്ത​ർ, 3-2-1 ഖ​ത്ത​ർ ഒ​ളി​മ്പി​ക് ആ​ൻ​ഡ് സ്പോ​ർ​ട്സ് മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ -കാ​യി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ റ​മ​ദാ​നി​ലും തു​ട​രും.

--കാ​യി​ക മ​ത്സ​ര​ങ്ങ​ൾ: ​ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഖ​ത്ത​ർ നി​ര​വ​ധി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും ഖ​ത്ത​ർ വേ​ദി​യാ​കും. ഖ​ത്ത​ർ എ​ക്സോ​ൺ മൊ​ബി​ൽ ഓ​പ്പ​ൺ 2026, സ്ക്വാ​ഷ് ടൂ​ർ​ണ​മെ​ന്, അ​ൽ ഷ​ഖ​ബ് ക​പ്പ് എ​ന്നി​വ​യും ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ​ർ​ക്യൂ​ട്ടി​ൽ ടൊ​യോ​ട്ട ജി.​ആ​ർ യാ​രി​സ് ഖ​ത്ത​ർ സീ​സ​ൺ 2 മോ​ട്ടോ​ർ സ്പോ​ർ​ട്സി​നും റ​മ​ദാ​നി​ൽ വേ​ദി​യാ​കും. ദോ​ഹ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബാ​സ്ക​റ്റ്ബാ​ൾ ടൂ​ർ​ണ​മെ​ന്റും ഫി​ബ വേ​ൾ​ഡ് ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കും റ​മ​ദാ​നി​ൽ വേ​ദി​യാ​കും.

Tags:    
News Summary - Qatar calendar with various events during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.