അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി 

റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ

ദോ​ഹ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന അ​റ​ബ്- മു​സ്‍ലിം ലോ​ക​ത്തി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​ശം​സ നേ​ർ​ന്നു. പു​ണ്യ​മാ​സ​ത്തി​ൽ എ​ല്ലാ അ​റ​ബ്, ഇ​സ്ലാ​മി​ക രാ​ജ്യ​ങ്ങ​ൾ​ക്കും ദൈ​വ​ത്തി​ൽ നി​ന്നു​ള്ള ന​ന്മ​യും വ​ർ​ഷി​ക്ക​ട്ടെ എ​ന്ന് അ​മീ​ർ ‘എ​ക്സ്’ പ്ലാ​റ്റ്ഫോം സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചു. സൗ​ഹൃ​ദ​രാ​ഷ്ട്ര​ത്ത​ല​വ​ൻ​ന്മാ​ർ, അ​റ​ബ് -ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര നേ​താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് അ​മീ​ർ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, ഖ​ത്ത​ർ മ്യൂ​സി​യം ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖ് അ​ൽ മ​യാ​സ എ​ന്നി​വ​രും റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഖ​ത്ത​ർ അ​മീ​റി​നും ജ​ന​ത​ക്കും, അ​റ​ബ് -ഇ​സ്ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ൾ​ക്കും റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ആ​രാ​ധ​ന​ക​ളും സ​ൽ​ക​ർ​മ്മ​ങ്ങ​ളും നി​റ​ഞ്ഞ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. ഈ ​റ​മ​ദാ​നി​ൽ ന​ന്മ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Emir extends Ramadan greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.