ഖ​ത്ത​ർ അ​മീ​റും ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഖ​ത്ത​ർ അ​മീ​ർ–ബ​ഹ്‌​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​

ദോ​ഹ: ഖ​ത്ത​ർ -ബ​ഹ്റൈ​ൻ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​രി ദി​വാ​നി​ൽ​വെ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹ​ദ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും പ​ങ്കു​വെ​ച്ചു.

കൂ​ടാ​തെ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ ദേ​ശീ​യ​വു​മാ​യ പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഖ​ത്ത​ർ ​ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‌​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ ചീ​ഫ് അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ ഖു​ലൈ​ഫി, മ​റ്റു മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് റാ​ഷി​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ, ​പ്രൈം ​മി​നി​സ്റ്റ​ർ കോ​ർ​ട്ട് മ​ന്ത്രി ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​ക്ക് അ​മീ​ർ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

​നേ​ര​ത്തേ കൂ​ടി​ക്കാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ, ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി അ​മീ​റി​നെ അ​റി​യി​ച്ചു. ഖ​ത്ത​ർ അ​മീ​റി​നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും അ​ദ്ദേ​ഹം നേ​ർ​ന്നു. തു​ട​ർ​ന്ന് ഇ​രു​നേ​താ​ക്ക​ളും റ​മ​ദാ​ൻ ആ​ശം​സ​ക​ൾ കൈ​മാ​റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സ്വീ​ക​രി​ച്ചു.

Tags:    
News Summary - Qatari Emir-Bahrain Prime Minister Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.