ഉപരോധ പരിഹാരത്തിന്​ അന്താരാഷ്​ട്ര നീക്കങ്ങൾ സജീവം

ദോഹ: ഖത്തറും  അയൽ രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കം അന്താരാഷ്​ട്ര തലത്തിൽ സജീവമായി. ഫ്രാൻസ്​, ബ്രിട്ടൻ, ജർമനി, റഷ്യ തുടങ്ങിയ വൻ കിട രാഷ്​ട്രങ്ങൾ പ്രശ്നം നീളുന്നതിലുള്ള അതൃപ്തി ഇതിനകം തന്നെ ഈ രാജ്യങ്ങളിലെ നേതാക്കളെ അറിയിച്ചതായാണ് അറിയുന്നത്. ഭിന്നത എത്രയും വേഗം പരിഹരിക്കാതെ മുൻപോട്ടു പോകാൻ കഴിയില്ലെന്ന് ഈ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ സൗദി അറേബ്യയേയും ഖത്തറിനെയും അറിയിച്ചിട്ടുണ്ട്. കുവൈത്ത് നടത്തുന്ന മാധ്യസ്​ഥ ശ്രമങ്ങളുമായി പൂർണമായി സഹകരിക്കുകയും വിഷയത്തിൽ സംയമന രീതി സ്വീകരിക്കുകയും ചെയ്യണമെന്ന് ഫ്രഞ്ച് പ്രസഡൻ്റ് ഇമ്മാന്വൽ മാക്രോൺ ഖത്തർ അമീറിനോട്​ ടെലിഫോൺ സംഭാഷണത്തിൽ അഭ്യർത്ഥിച്ചു.

 പ്രശ്ന പരിഹാരത്തിന് തങ്ങളുടെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അമീറിന് ഉറപ്പ് നൽകി. മേഖലയിൽ നിലവിലെ സമ്മർദ്ദം ലഘൂകരിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സൗദി  അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആൽസൗദുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അഭ്യർത്ഥിച്ചു. ജി.സി.സിയുടെ ഐക്യം നിലനിർത്തേണ്ടതി​​​െൻറ ആവശ്യകത അവർ കിരീടാവകാശിയെ ഓർമപ്പെടുത്തി.അതിനിടെ ഉപരോധ രാജ്യങ്ങൾ മുൻപോട്ട് വെച്ച ഉപാധികൾക്ക് സമയപരിധിക്കുള്ളിൽ നിന്ന് മറുപടി നൽകിയതിനെ ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ബോറിസ്​ ജോൺസൺ ഖത്തറിനെ അഭിനന്ദിച്ചു. 

ഗുണപരമായ സമീപനം എന്നാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. അടുത്ത ഏതാനും ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് തുർക്കി ഔദ്യോഗിക വക്താവ് ൽബ്രാഹീം ഖാലീൻ അഭിപ്രായപ്പെട്ടു. ഇസ്​തംബൂളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ തുർക്കി പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉർദുഗാൻ അമേരിക്കൻ പ്രസിഡൻറിനെ ​െടലിഫോണിൽ വിളിച്ച് അമേരിക്കക നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചതായി ഖാലീൻ വ്യക്തമാക്കി. അതിനിടെ ഗൾഫ് മേഖലയിലെ പ്രശ്ന പരിഹാരത്തിന് മാധ്യസ്​ഥം വഹിക്കാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കുമെന്ന് റഷ്യൻ ഫെഡറേഷൻ കൗൺസിൽ രാഷ്​ട്രീയ ഉപദേഷ്​ടാവ് അന്ത്രിയ ബൂക്​ലാനോവ് വ്യക്തമാക്കി. സൗദി നേതൃത്വം ക്രിയാത്കമായി ഇടപെട്ടാൽ പരിഹരിക്കാവുന്നതേയുള്ളൂ നിലവിലെ പ്രശ്നമെന്ന് സൗദിയിലെ മുൻ റഷ്യൻ അംബാസഡർ കൂടിയായ അന്ത്രിയ അഭിപ്രായപ്പെട്ടു. ഖത്തർ കുവൈത്ത് അമീർ വഴി ഉപോരാധ രാജ്യങ്ങൾ മുൻപോട്ട് വെച്ച ഉപാധികൾക്കുള്ള മറുപടി ഇന്ന് കൈറോയിൽ ചേരുന്ന പ്രത്യേക യോഗത്തിൽ ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്യും. ഈ യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി കൂടി പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്. 

Tags:    
News Summary - qatar crisis gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.