പ്രളയം: ഖത്തർ ചാരിറ്റി കാമ്പയിൻ തുടങ്ങി

ദോഹ: കേരളത്തിലെ പ്രളയക്കെടുതിയിൽ സഹായമെത്തിക്കുന്നതിനു ഖത്തർ ചാരിറ്റി കാമ്പയിൻ തുടങ്ങി. കേരളത്തിലേക്ക് വിവിധ സഹായങ്ങൾ എത്തിക്കാനുള്ള ഫണ്ട്‌ ശേഖരണമാണ് തുടങ്ങിയത്. ഖത്തർ ചാരിറ്റിയുടെ    https://www.qcharity.org/en/qa/campaign?campaignId=178 എന്ന വെബ്സൈറ്റ് ലിങ്കിൽ കയറിയാൽ വിവരങ്ങൾ ലഭ്യമാണ്. വീട്, വസ്ത്രങ്ങൾ, ഭക്ഷണം, മറ്റു ഉപകരണങ്ങൾ തുടങ്ങിയവക്കായി സഹായം നല്കാൻ താല്പര്യമുള്ളവർക്കായി പ്രത്യേക കോളം സൈറ്റിൽ ഉണ്ട്. അതതു സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ദുരന്തങ്ങളിൽ ഖത്തർ ചാരിറ്റി വൻ സഹായങ്ങളാണ് നൽകി വരുന്നത്.  ഖത്തർ സർകാരിന്റെ ഔദ്യോഗിക സേവന-സഹായ വിഭാഗമാണ് ഖത്തർ ചാരിറ്റി.

Tags:    
News Summary - qatar charity started campaign-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.