ഖത്തർ ചാരിറ്റി ജനറൽ അസംബ്ലിയുടെ 27ാമത് യോഗം ചേർന്നപ്പോൾ

ഖത്തർ ചാരിറ്റി: ശൈഖ് ഹമദ് ബിൻ നാസർ ആൽഥാനി വീണ്ടും ഡയറക്ടർ ബോർഡ് ചെയർമാൻ

ദോഹ: ലോകത്തിലെ തന്നെ പ്രമുഖ ചാരിറ്റി സംഘടനയായ ഖത്തർ ചാരിറ്റി ഡയറക്ടർ ബോർഡ് ചെയർമാനായി ശൈഖ് ഹമദ് ബിൻ നാസർ ബിൻ ജാസിം ആൽഥാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ശൈഖ് ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഖത്തർ ചാരിറ്റി ജനറൽ അസംബ്ലിയുടെ 27ാമത് യോഗത്തിലാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ തെരഞ്ഞെടുത്തത്. ഖത്തർ ചാരിറ്റി വാർഷിക റിപ്പോർട്ട്, ധനകാര്യ റിപ്പോർട്ട്, പ്രാദേശിക, അന്തർദേശീയ നേട്ടങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.

പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്​ഥമാക്കാൻ ഖത്തർ ചാരിറ്റിക്കായെന്ന് ശൈഖ് ഹമദ് ആൽഥാനി പറഞ്ഞു. യു.എൻ ഏജൻസികളുമായും അന്താരാഷ്​ട്ര സംഘടനകളുമായും ചേർന്നുള്ള സംയുക്ത പ്രവർത്തനം തുടരുമെന്നും അന്താരാഷ്​ട്രതലത്തിൽ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ജനറൽ അസംബ്ലിക്ക്​​മുമ്പാകെ വ്യക്തമാക്കി.

കഴിഞ്ഞവർഷം സംഭാവനകളുൾപ്പെടെയുള്ള ഖത്തർ ചാരിറ്റിയുടെ വരവ് 1.42 ബില്യൻ റിയാൽ ആണെന്നും 1.29 ബില്യനിലധികം വിവിധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്നും ധനകാര്യ റിപ്പോർട്ടിൽ വ്യക്തമാക്കി. അമ്പതോളം രാജ്യങ്ങളിൽ ഖത്തർ ചാരിറ്റിയുടെ സഹായപ്രവർത്തനങ്ങളെത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം 10 ദശലക്ഷം ജനങ്ങളാണ് ഖത്തർ ചാരിറ്റി പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.