26000 യമനികൾക്ക്​ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്​ത്​ ഖത്തർ ചാരിറ്റി

ദോഹ: സംഘർഷവും യുദ്ധവും മൂലം ദുരിതം അനുഭവിക്കുന്ന യമനിലെ ജനങ്ങൾക്ക്​ ആശ്വാസവുമായി ഖത്തർ ചാരിറ്റി. പട്ടിണി മൂലം മരണം മുന്നിൽ കാണുന്ന യമനിലെ ജനങ്ങൾക്കായി 3700 ഭക്ഷണ കിറ്റുകൾ ആണ്​ വിതരണം ചെയ്​തത്​. 26000 യമനികൾക്ക​ുള്ള ഭക്ഷണമാണ്​ ഇൗ കിറ്റുകളിലുള്ളത്​. എട്ട്​ ലക്ഷം റിയാൽ ആണ്​ ചെലവായത്​. ഹുദീദ, സൻആ എന്നിവിടങ്ങളിലാണ്​ ഭക്ഷണ കിറ്റുകൾ നൽകിയത്​. ​െഎക്യരാഷ്​ട്രസഭ ഏജൻസികളുടെ നിർദേശ പ്രകാരമായിരുന്നു വിതരണം. ശൈത്യകാലം എത്തുന്നത്​ പരിഗണിച്ച്​ 2000 കുടുംബങ്ങൾക്കു കൂടി ഭക്ഷണവും താമസവും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ്​ ഖത്തർ ചാരിറ്റി.
ഒരു മാസം കുടുംബത്തിന്​ കഴിയാനുള്ള ഭക്ഷണ സാധനങ്ങളാണ്​ കിറ്റിലുള്ളത്​. ധാന്യപ്പൊടി, അരി, പഞ്ചസാര, പാചക എണ്ണ, ഇൗത്തപ്പഴം, പാൽപ്പൊടി തുടങ്ങിയവയാണ്​ നൽകിയത്​.
​െഎക്യരാഷ്​ട്രസഭയും യമനി സർക്കാർ ഏജൻസികളും ആയി സഹകരിച്ചാണ്​ യമനി​െല ഖത്തർ ചാരിറ്റി ഒാഫിസ്​ പ്രവർത്തിക്കുന്നത്​. യമനിലെ ഭക്ഷ്യ സുരക്ഷ ഭീഷണിയിലായ സാഹചര്യത്തിൽ ഖത്തർ ചാരിറ്റി തങ്ങള​ുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കുകയാണെന്ന്​ യമനിലെ ഒാഫിസ്​ ഡയറക്​ടർ ജി​ബൂട്ടി മുഹമ്മദ്​ അൽ വായ്​ പറഞ്ഞു.

Tags:    
News Summary - qatar charity distributed 26000 food kits to yemens-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.