ദോഹ: തുർക്കി സാമ്പത്തിക മന്ത്രാലയത്തിെൻറയും അവിടത്തെ കയറ്റുമതി കൂട്ടായ്മയുടെയും ക്ഷണം സ്വീകരിച്ച് നാല് ദിവസത്തെ തുർക്കി പര്യടനത്തിന് ഖത്തർ ചേംബർ വാണിജ്യ പ്രതിനിധിസംഘം ഇന്ന് യാത്ര തിരിക്കും. ഖത്തർ ചേംബർ ബോർഡ്് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി നയിക്കുന്ന സംഘത്തിൽ 100 ലധികം പ്രമുഖ വ്യാപാരികൾ ഉൾപ്പെടും.
ഖത്തറും തുർക്കിയും തമ്മിലുള്ള വ്യാപാര ബന്ധം വളർത്തു ന്നതിനുള്ള മാർഗങ്ങൾ ആേലാചിക്കുകയും ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ വിലയിരുത്തുകയുമാണ് സന്ദർശന ലക്ഷ്യം. ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്ക് പരസ്പരം സഹകരിച്ച് ചെയ്യാൻ കഴിയുന്ന മേഖല കണ്ടെത്തുക, നിലവിലെ വ്യാപാര–വാണിജ്യ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുക, ഇരുരാജ്യങ്ങളിലെയും നിക്ഷേപകരെ പരസ്പരം ആകർഷിക്കുക തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും സംഘത്തിന് മുന്നിലുള്ളത്.
ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖലയിൽ സഹകരണത്തി െൻറ പുതിയ തലങ്ങൾ വികസിപ്പിക്കുന്നതിനും ഖത്തറിലോ തുർക്കിയിലോ പങ്കാളിത്ത വ്യാപാരം സ്ഥാപിക്കുന്നതിനും സ ന്ദർശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും വ്യാപാര പ്രതിനിധികൾ തമ്മിൽ നേർക്കുനേർ ചർച്ചകളായിരിക്കും നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിെൻറ ഭാഗമായി വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുവിഭാഗവും ഒപ്പുവെച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനും തുർക്കിക്കും ഇടയിലുള്ള ബന്ധത്തിെൻറ ആഴ ത്തെയാണ് സന്ദർശനം ചൂണ്ടിക്കാട്ടുന്നതെന്നും ഖത്തർ, തു ർക്കി വ്യാപാരികൾക്കിടയിൽ പുതിയ സഹകരണത്തിെൻറ ത ലങ്ങൾ വികസിപ്പിക്കുന്നതിന് സന്ദർശനം ഗുണം ചെയ്യുമെന്നും ഭാവിയിൽ പുതിയ നിക്ഷേപസാധ്യതകൾക്കും വാണിജ്യബ ന്ധങ്ങൾക്കും ഇത് വഴിതുറക്കുമെന്നും ഖത്തർ ചേംബർ ഓഫ് കൊമേഴ്്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സാലിഹ് ബിൻ ഹമദ് അൽ ശർഖി പറഞ്ഞു.
ഖത്തർ, തുർക്കി രാജ്യങ്ങൾക്കിടയിൽ സമീപകാലത്ത് സഹകരണത്തിെൻറ വിവിധ മേഖലകൾ തുറന്നിരുന്നു. ഇൗ സാഹചര്യത്തിൽ ഇരുരാജ്യങ്ങളിലെയും വ്യാപാര, നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് സന്ദർനം വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇസ്താംബൂൾ, അസ്മീർ നഗരങ്ങളാണ് സംഘം സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.