ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകരെ പ്രതീക്ഷിക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച ഗൈഡ് പുറത്തിറക്കാൻ ഖത്തർ ചേംബർ. സർവ മേഖലകളിലും ഖത്തർ നടത്തിയ മുന്നേറ്റങ്ങളെ ഉയർത്തിക്കാട്ടുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും നിക്ഷേപ അന്തരീക്ഷത്തെയും സംബന്ധിച്ച് കൂടുതൽ പ്രചാരം നൽകുകയുമാണ് ഗൈഡിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്ത മേഖലകളിലെ സാമ്പത്തിക, വ്യവസായ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ഇതെന്നും ഖത്തർ ചേംബർ അറിയിച്ചു.
ലോകകപ്പിനും അതിനുശേഷവും ഖത്തറിലെത്തുന്ന സന്ദർശകർക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും ഉയർത്തിക്കാട്ടുകയും പ്രചാരം നൽകുകയുമാണ് ഖത്തർ ചേംബർ ലക്ഷ്യമിടുന്നതെന്ന് ജനറൽ മാനേജർ സാലിഹ് ബിൻ ഹമദ് അൽ ശർഖി പറഞ്ഞു. സാമ്പത്തിക മേഖലയെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് സന്ദർശകർക്കിടയിൽ അവതരിപ്പിക്കാനും പരിചയപ്പെടുത്താനും ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിതെന്നും സാലിഹ് അൽ ശർഖി കൂട്ടിച്ചേർത്തു.
ഖത്തറിന്റെ ആകർഷകമായ നിക്ഷേപ സൗഹൃദാന്തരീക്ഷം സംബന്ധിച്ചും അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ ഹബ്ബെന്ന ഖത്തറിന്റെ പദവിയും ഗൈഡിൽ ചൂണ്ടിക്കാട്ടും. വ്യാപാരം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇതിൽ ലഭ്യമായിരിക്കുമെന്നും നിക്ഷേപകർക്ക് ഖത്തർ നൽകുന്ന ആനുകൂല്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും ചേംബർ ജനറൽ മാനേജർ പറഞ്ഞു.
ഇംഗ്ലീഷ്, അറബി ഭാഷകളിലായി പുറത്തിറക്കുന്ന ഗൈഡ് മന്ത്രാലയങ്ങൾ, എംബസികൾ, നയതന്ത്ര മിഷനുകൾ, വിവിധ രാജ്യങ്ങളിലെ ഖത്തർ എംബസികൾ, പ്രാദേശിക, അന്തർദേശീയ സംഘടനകൾ, ഫോറങ്ങൾ എന്നിവരിലേക്ക് എത്തിക്കും. കമ്പനികൾക്ക് സൗജന്യമായും ലഭ്യമാകും. ഖത്തർ സാമ്പത്തിക വ്യവസ്ഥ സംബന്ധിച്ചും നിക്ഷേപ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.