ദോഹ: ഖത്തർ തുറമുഖ മാനേജ്മെൻറ് അതോറിറ്റി (മവാനി ഖത്തർ) ആഗസ്റ്റ് മാസത്തിൽ ജനറൽ കാർഗോ ഇനത്തിൽ ക്ലിയർ ചെയ്തത് 142854 ടൺ കാർഗോ. മുൻ മാസത്തെ 80275 ടൺ കാർഗോയെ അപേക്ഷിച്ച് 78 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മവാനി ഖത്തർ പുറത്തുവിട്ടിരിക്കുന്ന പുതിയ റിപ്പോർട്ടിലാണ് കാർഗോ വർധനവ് വ്യക്മാക്കിയിരിക്കുന്നത്.
ആഗസ്റ്റിൽ മവാനി ഖത്തർ 67603 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 4870 വാഹനങ്ങളും 58895 കാലികളുമടക്കം 23482 ടൺ ചരക്കുകളും അതോറിറ്റി കൈകാര്യം ചെയ്തു.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ജനറൽ കാർഗോ ഇനത്തിൽ 254234 ടൺ ചരക്കാണ് മവാനി ഖത്തർ കൈകാര്യം ചെയ്തിരിക്കുന്നത്. 140490 സ്റ്റാൻഡേർഡ് കണ്ടെയ്നറുകളും ഇക്കാലയളവിൽ മവാനി ഖത്തർ വഴി കടന്നുപോയി. ഗാേബ്രാ, ബിൽഡിംഗ് മെറ്റീരിയൽ ഇനത്തിൽ ആഗസ്റ്റിൽ 23482 ടൺ മവാനി ഖത്തർ കൈകാര്യം ചെയ്തു. ജൂലൈയിൽ ഇത് 7897 ടൺ മാത്രമായിരുന്നു. 197 ശതമാനത്തിെൻറ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപരോധത്തിെൻറ ആദ്യമാസം 60858 കാലികളും 24014 സ്റ്റാൻഡേർഡ് കണ്ടെയ്നറുകളും മവാനി ഖത്തർ വിതരണം ചെയ്തു. ജനറൽ കാർഗോ ഇനത്തിൽ മവാനി ഖത്തർ ജൂൺ മാസത്തിൽ 31105 ടൺ വിതരണം ചെയ്തപ്പോൾ ഗാേബ്രാ, ബിൽഡിംഗ് മെറ്റീരിയൽ ഇനത്തിൽ 6409 ടൺ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.