ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നും ചരിത്രത്തോളം പഴക്കമുണ്ടെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഭാവിയിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ബന്ധം വിശാലമാക്കുന്നതിനും പരിശ്രമിക്കുമെന്നും ശൈഖ് തമീം വ്യക്തമാക്കി. ലണ്ടനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയതായിരുന്നു അമീർ. ലണ്ടനിലെത്തിയ അമീർ ഹൗസ് ഓഫ് കോമൺ, ഹൗസ് ഓഫ് ലോർഡ്സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും മിഡിലീസ്റ്റുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതും ചർച്ചയായി. കൂടിക്കാഴ്ചക്കായെത്തിയ അമീറിനെ ഹൗസ് ഓഫ് കോമൺ അംഗം അലിസ്റ്റർ കാർമിഖയേൽ സ്വാഗതം ചെയ്തു. ഖത്തറിനും ബ്രിട്ടനും ഇടയിലെ ബന്ധം ശക്തമാണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബന്ധം നിരവധി വർഷത്തെ പഴക്കമുള്ളതാണെന്നും വ്യത്യസ്തമായതും പ്രയാസമേറിയതുമായ സാഹചര്യങ്ങളിലൂടെയാണ് രണ്ട് രാജ്യങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അമീർ വ്യക്തമാക്കി.
ബ്രിട്ടെൻറ ഏത് പ്രതിസന്ധിയിലും ഖത്തർ കൂടെയുണ്ടാകുമെന്നും യു കെയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകാനുള്ള ബ്രിട്ടെൻറ തീരുമാനത്തിനിടയിലും ആ രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിലുള്ള വിശ്വാസമാണിതെന്നും അമീർ ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ നിക്ഷേപങ്ങളിൽ നിന്നും ഖത്തറിനെ ഇത് പിന്നോട്ടടിപ്പിച്ചിട്ടില്ലെന്നും അമീർ സൂചിപ്പിച്ചു. ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനുമായി അമീർ ലണ്ടനിലെ സ്വവസതിയിൽ കൂടിക്കാഴ്ച നടത്തി. ലണ്ടനിലെത്തിയ അമീർ, ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൻ, ലണ്ടൻ ഫിനാൻഷ്യൽ ഡിസ്ട്രിക്ട് എന്നിവ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.