റാഷിദ് അല്‍ ഗന്നൂശിക്ക് മഹാത്മാഗാന്ധി അവാര്‍ഡ്

ദോഹ: തുണീഷ്യയിലെ മുല്ലപ്പൂ വിപ്ളവത്തിന്‍്റെ പിന്നണി പ്രവര്‍ത്തകനും അന്നഹ്ദ പാര്‍ട്ടിയുടെ അധ്യക്ഷനുമായ റാഷിദ് അല്‍ഗന്നൂശിക്ക് മഹാത്മാ ഗാന്ധി സമാധാന അവാര്‍ഡ്. മഹാത്മാ ഗാന്ധിയുടെ പേരില്‍ ജംനാലാല്‍ ബജാജ് ട്രസ്റ്റ് നല്‍കി വരുന്ന സമാധാനത്തിനുള്ള അവാര്‍ഡാണ് തുണീഷ്യന്‍ നേതാവ് റാഷിദ് അല്‍ ഗന്നൂശിക്ക് ലഭിച്ചത്. മംബായില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളില്‍ നിന്ന് ഗന്നൂശി അവാര്‍ഡ് ഏറ്റ് വാങ്ങി. തുണീഷ്യയില്‍ നടന്ന മുല്ലപ്പൂ വിപ്ളവവും അതിന് ശേഷമുള്ള ഭരണ മാറ്റവും രക്തരഹിതമാക്കാന്‍ ഗന്നൂശി നടത്തിയ ശ്രമമാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ ഗാന്ധി അവാര്‍ഡിന് തെരഞ്ഞെടുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. തുണീഷ്യയെ ജനാധിപത്യ സംവിധാനത്തിലേക്ക് സമാധാന മാര്‍ഗത്തിലൂടെ കൊണ്ട് വരുന്നതില്‍ വലിയ പങ്കാണ് ഗന്നൂശിയും അദ്ദേഹത്തിന്‍്റെ പാര്‍ട്ടിയും നിര്‍വഹിച്ചത്. ലോക തലത്തില്‍ സമാധാനം നിലവില്‍ വരുന്നതിന് വേണ്ടി മഹാത്മാ ഗാന്ധിയുടെ മാര്‍ഗം പിന്‍പറ്റാന്‍ പരിശ്രമിക്കുന്ന പ്രമുഖരെയാണ് ഈ അവാര്‍ഡിന് പരിഗണിക്കാറുള്ളത്. നേരത്തെ ആഫ്രിക്കന്‍ വിമോചന നേതാവും മുന്‍ പ്രസിഡന്‍്റുമായ നെല്‍സണ്‍ മണ്ടേല, ദഷിണ ആഫ്രിക്കയിലെ സാമൂഹിക പരിഷ്കര്‍ത്താവ് റെവറെന്‍റ് ഡെസ്മോന്‍റ് ടുട്ടു തുടങ്ങിയ പ്രമുര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കിയിട്ടുള്ളത്. ആദ്യമായാണ് ഒരു അറബ് വംശജന് ഈ അവാര്‍ഡ് ലഭിക്കുന്നത്. 
 

Tags:    
News Summary - qatar award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.