Posted On
date_range Updated On
date_range ഖത്തർ എയർവെയ്സിന് എയർലൈൻ ഓഫ് ദ ഇയർ അവാർഡ്
ദോഹ: ഖത്തർ എയർവെയ്സിന് എയർ ട്രാൻസ്പോർട്ടിെൻറ എയർലൈൻ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു. ഗ്രീസിലെ ഇകാലി ലേട്രാ റസിഡൻസിൽ നടന്ന ചടങ്ങിൽ അവാർഡ് ദാനം നടന്നു. ഖത്തർ എയർവെയ്സിെൻറ നവീനത, മികച്ച സേവനവും ആതിഥേയത്വവും, മുൻനിര ഉത്പന്ന രൂപകല്പന എന്നിവക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. അവാർഡ് ദാന ചടങ്ങിൽ ലോകത്തെ വിവിധ മുൻനിര വിമാനകമ്പനി അധികൃതർ സംബന്ധിച്ചു.
അക്ബർ അൽ ബാകിർ
എയർ ട്രാൻസ്പോർട്ട് ന്യൂസ് വായനക്കാർ ഈ വർഷത്തെ മികച്ച വിമാന കമ്പനിയായി ഖത്തർ എയർവേയ്സിനെ തിരിഞ്ഞെടുത്തതിൽ അതിയായ ആഹ്ലാദവും വും അഭിമാനവുമുണ്ടെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ വാർത്താകുറിപ്പിൽ അറിയിച്ചു. പാസഞ്ചർ ടെർമിനൽ എക്സോപോയിൽ നടന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.