മുൻ ചിറ്റൂർ എം.എൽ.എ കെ. അച്യുതന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇൻകാസ് ഖത്തർ പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം
കെ. അച്യുതൻ അനുസ്മരണ സമ്മേളനം
ദോഹ: പാലക്കാട് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും മുൻ ചിറ്റൂർ എം.എൽ.എയുമായിരുന്ന കെ. അച്യുതന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ‘ഓർമ്മകളിൽ അച്ചുവേട്ടൻ’ എന്ന പേരിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന സമ്മേളനത്തിൽ, കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ. അച്യുതൻ നൽകിയ സമഗ്രമായ സംഭാവനകൾ അനുസ്മരിച്ചു.
ലാളിത്യവും സൗമ്യതയും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹം സാധാരണക്കാരോടും പാർട്ടി പ്രവർത്തകരോടും ആത്മബന്ധം പുലർത്തിയ ജനകീയ നേതാവായിരുന്നുവെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ പറഞ്ഞു. ചിറ്റൂരിന്റെ ജനപ്രതിനിധിയായും സഹകരണ മേഖലയിലെ പ്രവർത്തകനായും പൊതുപ്രവർത്തകനായും അദ്ദേഹം നടത്തിയ സേവനങ്ങൾ സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായിൽ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, രക്ഷാധികാരി കെ.കെ. ഉസ്മാൻ, വൈസ് പ്രസിഡന്റുമാരായ വി.എസ്. അബ്ദുൽറഹ്മാൻ, അഷ്റഫ് വടകര, ഉപദേശക സമിതി അംഗം ബഷീർ തൂവാരിക്കൽ, ഇൻകാസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമാരായ കൃഷ്ണചന്ദ്രൻ, നിസാർ അതാടിയിൽ, ഉപദേശം സമിതി അംഗം ഷമീർ പട്ടാമ്പി, യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്കർ, ജനറൽ സെക്രട്ടറി ഹബീബ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മൊയ്തീൻ ഷാ സ്വാഗതവും ജിൻസ് ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.