ദോഹ: ഖത്തർ എയർവേയ്സ് വിമാന നിരയിലെ പുതുപുത്തനും സാങ്കേതികത്തികവിൽ മറ്റുവിമാനങ്ങളെ കവച്ചു വെക്കുകയും ചെയ്യുന്ന എ350–1000 വിമാനം ഇനി സിംഗപ്പൂരിലേക്കും. നവംബർ ഒന്ന് മുതലാണ് സിംഗപ്പൂരിലെ ചാങ്കി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എയർബസ് എ350–1000 വിമാനം സർവീസ് നടത്തുക. കൂടാതെ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലേക്കും എ350–1000 സർവീസ് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ദോഹയിൽ നിന്നും സിംഗപ്പൂരിലേക്കുള്ള എയർബസ് എ350–900 വിമാനം ക്രമേണയായി എ350–1000 ആക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. നവംബർ ഒന്ന് മുതലാണ് ഇതാരംഭിക്കുക. അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായും എയർബസ് എ350–1000 വിമാനമുപയോഗിച്ചായിരിക്കും ഖത്തർ എയർവേയ്സിെൻറ ദോഹ–സിംഗപ്പൂർ സെക്ടറിലെ സർവീസ്. നിലവിൽ ദിവസേന മൂന്ന് സർവീസുകളാണ് സിംഗപ്പൂരിലേക്ക് ഖത്തർ എയർവേയ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.
ടോക്കിയോവിലേക്കും സിംഗപ്പൂരിലേക്കും ഖത്തർ എയർവേയ്സ് നിരയിലെ എയർബസ് എ350–1000 വിമാന സർവീസ് ആരംഭിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം പൂർത്തീകരിക്കുകയാണ് ഇതിലൂടെയെന്നും ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും മികച്ച ആകാശയാത്രാ അനുഭവമായിരിക്കും എയർബസ് എ350–1000 നൽകുകയെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു. എയർബസ് എ350–1000 െൻറ ഗ്ലോബൽ ലോഞ്ചറാണ് ഖത്തർ എയർവേയ്സ്. ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള ക്യൂ സ്യൂട്ട് ഘടിപ്പിച്ച വിമാനം കൂടിയാണ് എയർബസ് എ350–1000. രണ്ട് ക്യാബിനുകളിലായി 327 സീറ്റുകളാണ് വിമാനത്തിനുള്ളത്. 281 ഇകണോമി ക്ലാസ് സീറ്റുകളും 18 ഇഞ്ച് വിസ്തൃതിയിൽ 46 ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസുകളും അടങ്ങുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.