2018ൽ ഖത്തർ എയർവേയ്​സ്​ വാങ്ങിയത് 25 വിമാനങ്ങൾ

​ ദോഹ: ആകാശത്തിലെ രാജാക്കൻമാരായി ഖത്തർ എയർവേയ്​്​സ്​ വീണ്ടും. കഴിഞ്ഞ വർഷം പുതുതായി 25 വിമാനങ്ങളാണ്​ ഖത്തർ എയ ർവേയ്​സ്​ നിരയിലെത്തിയത്​. ഇതോടെ കമ്പനിയുടെ ആകെ വിമാനങ്ങളുടെ എണ്ണം 230 ആയി.

2018ൽ പുതിയ 25 സ്​ഥലങ്ങളിലേക്ക്​ ഖത ്തർ എയർവേയ്​സ്​ പുതുതായി സർവീസ്​ തുടങ്ങി. ഖത്തറിനുമേൽ അയൽരാജ്യങ്ങൾ അടി​േച്ചൽപ്പിച്ച അന്യായ ഉപരോധത്തിനിടയി ലാണ്​ ഇൗ വളർച്ചയെന്നും ഇത്​ ഏറെ നിർണായകമാണെന്നും ഖത്തർ എയർവേയ്​സ്​ സി.ഇ.ഒ അക്​ബർ അൽ ബാകിർ പറഞ്ഞു. ഖ​ത്ത​ര്‍ രാ​ജ്യാ​ന്ത​ര വ്യോ​മ​യാ​ന എ​യ്റോ പൊ​ളി​റ്റി​ക്ക​ല്‍ റ​ഗു​ലേ​റ്റ​റി ഉ​ച്ച​കോ​ടി​ (സി​എ​പി​എ)യുമായി ബന്ധപ്പെട്ട്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ക്രാഫ്റ്റുകളുടെ ശരാശരി കാലപ്പഴക്കം അഞ്ചുവര്‍ഷമാണ്. 160ലധികം സ്ഥലങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.


46,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. നിരവധി സുപ്രധാന പുരസ്‌കാരങ്ങളും ഇക്കാലയളവില്‍ സ്വന്തമാക്കാനായി. ലോകത്തിലെ ഏറ്റവും ശക്തമായ എയര്‍ലൈനുകളില്‍ നിക്ഷേപം നടത്തുന്നതിന് ഖത്തര്‍ എയര്‍വേയ്‌സ് കർമപദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.


ചിലഘട്ടങ്ങളില്‍ രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഇരകളായി സിവില്‍വ്യോമയാന മേഖല മാറാറുണ്ടെന്നും അത്തരം സംഘര്‍ഷങ്ങളില്‍ സംഘടന പക്ഷം ചേരാറില്ലെന്നും അയാട്ട ഡയറക്ടര്‍ ജനറലും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അലക്‌സാണ്ട്രെ ഡെ ജുനിയാക് പറഞ്ഞു.

Tags:    
News Summary - qatar airways-qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.