ഇന്ത്യൻ വിമാനകമ്പനി: ഖത്തർ എയർവേയ്സ്​ തീരുമാനം പുനപരിശോധിക്കുന്നു

ദോഹ: വിദേശ ഉടമസ്​ഥാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ ആഭ്യന്തര സർവീസ്​ തുടങ്ങുന്നതിനുള്ള തീരുമാനം ഖത്തർ എയർവേയ്സ്​ പുനപരിശോധിക്കുമെന്ന് ഖത്തർ എയർവേയ്സ്​ സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയുമായി ചേർന്ന് പ്രവർത്തനമാരംഭിക്കുമെന്നും അൽ ബാകിർ സൂചിപ്പിച്ചു. ഡൽഹിയിൽ നടന്ന അന്താരാഷ്​ട്ര ഏവിയേഷൻ സമ്മേളനത്തിൽ പ​െങ്കടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ അധിക നഗരങ്ങളിലേക്കും സർവീസ്​ നടത്തുന്ന ലോകത്തിലെ തന്നെ മുൻനിര വിമാന കമ്പനിയായ ഖത്തർ എയർവേയ്്സ്​, 2017ലാണ് ഇന്ത്യയിൽ സ്വതന്ത്ര വിമാന കമ്പനി സ്​ഥാപിച്ച് ആഭ്യന്തര സർവീസ്​ പദ്ധതി സംബന്ധിച്ച് തീരുമാനത്തിലെത്തുന്നത്. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകിയിരുന്നു. പുതിയ നയം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കമ്പനിയെ കൂട്ടുപിടിക്കാതെ തന്നെ പൂർണമായും വിദേശ മുതൽമുടക്കോടെ സർവീസുകൾ ആരംഭിക്കാനുള്ള വഴിയാണ് കമ്പനികൾക്ക് ലഭിച്ചിരുന്നത്. ഇന്ത്യയിൽ ആഭ്യന്തര സർവീസിനായി പുതിയ വിമാന കമ്പനിയെന്ന പദ്ധതി വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നതെന്നും എന്നാൽ നിയമക്കുരുക്കുകളും വിദേശ ഉടമസ്​ഥാവകാശം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും മൂലം തീരുമാനം പുനപരിശോധിക്കാൻ നിർബന്ധിക്കപ്പെ​െട്ടന്നും അക്ബർ അൽ ബാകിർ പറഞ്ഞു.

ഖത്തർ എയർവേയ്സിന് മേലുള്ള ഖത്തർ ഇൻവെസ്​റ്റ്മ​​െൻറ് അതോറിറ്റിയുടെ അപേക്ഷ ഇന്ത്യ തള്ളിക്കളഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്താണ് അനുവദിച്ചിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ലെന്നും അക്ബർ അൽ ബാകിർ വ്യക്തമാക്കി. അതേസമയം, ആഭ്യന്തര സർവീസ്​ മേഖലയിൽ ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് സർവീസ്​ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ 15 മുതൽ 25 വരെ ശതമാനം ഓഹരി വാങ്ങുന്നത് സംബന്ധിച്ച കാര്യം ഖത്തർ എയർവേയ്സി​​െൻറ പദ്ധതിയിലുണ്ട്. ഇൻഡിഗോയിൽ നിക്ഷേപമിറക്കാൻ ഖത്തർ എയർവേയ്സ്​ ദീർഘകാലമായി ശ്രമിച്ചുവരികയാണ്.

76ശതമാനം ഓഹരി വിൽക്കുകയാണെങ്കിൽ എയർഇന്ത്യ വാങ്ങാൻ ഖത്തർ എയർവേയ്സിന് താൽപര്യമുണ്ടെന്നും ഖത്തർ എയർവേയ്സ്​ മേധാവി വ്യക്തമാക്കി. ശക്തമായ ഇന്ത്യൻ പങ്കാളിയുടെ സാന്നിധ്യത്തെ ആശ്രയിച്ചാണ് ഇതെന്നും എയർഇന്ത്യയുടെ കടം ഇതിന് തടസ്സമാകുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5.1 ബില്യൻ ഡോളറാണ് കടം തീർക്കുന്നതിനായി ഇന്ത്യ തേടുന്നത്.

Tags:    
News Summary - qatar airways-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.