ദോഹ: ലണ്ടനിലെ ഗാറ്റ്വിക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദോഹയിൽ നിന്നും നേരിട്ടുള്ള സർവീസിന് കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചു. ബോയിംഗ് 787 ഡ്രീംലൈനർ വിമാനവുമായി ദിവസേന രണ്ട് സർവീസാണ് ദോഹ–ഗാറ്റ്വിക് സെക്ടറിൽ ഖത്തർ എയർവേയ്സ് പ്രവർത്തിപ്പിക്കുക. ഖത്തർ എയർവേയ്സിെൻറ ബ്രിട്ടനിലേക്കുള്ള ആറാമത് സർവീസാണ് ദോഹ–ഗാറ്റ്വിക് സർവീസ്. ലണ്ടനിലേക്കും തിരിച്ച് ദോഹയിലേക്കുമുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഖത്തർ എയർവേയ്സിെൻറ ഗാറ്റ്വിക് സർവീസ്. ഖത്തർ എയർവേയ്സിെൻറ 150 ലേറെ നഗരങ്ങളിലേക്കുള്ള സർവീസുമായി ബന്ധിപ്പിക്കാനും ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ സർവീസ് ഉപകാരപ്പെടും.
വേനലവധിക്ക് ശേഷം ലണ്ടൻ ഗാറ്റ്വിക്കിലേക്ക് ആഴ്ചയിൽ 16 സർവീസുകളായി വർധിപ്പിക്കാൻ ഖത്തർ എയർവേയ്സ് പദ്ധതിയിടുന്നുണ്ട്. ബ്രിട്ടനിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഈയടുത്താണ് വെയിൽസ് തലസ്ഥാന നഗരമായ കാർഡിഫിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതെന്നും ഖത്തർ എയർവേയ്സിെൻറ വിപണിയോടുള്ള പ്രതിബദ്ധതയാണിതെന്നും സി ഇ ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ദോഹയിൽ നിന്നും ഗാറ്റ്വിക്കിലേക്ക് ദിവസേന ഇരട്ട സർവീസ് ആരംഭിച്ചതിൽ ഏറെ അഭിമാനിക്കുന്നതായി ഗാറ്റ്വിക് വിമാനത്താവളം സി ഇ ഒ സ്റ്റ്യുവർട്ട് വിൻഗേറ്റ് പറഞ്ഞു.
പുതിയ സർവീസ് ആരംഭിച്ചതോടെ ഖത്തറിൽ നിന്നും ബ്രിട്ടനിലേക്ക് ആഴ്ചയിലെ സർവീസുകളുടെ എണ്ണം 95 ആയി വർധിക്കും. ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്ക് ദിവസേന ആറ് സർവീസ്, ഗാറ്റ്വിക്കിലേക്കും മാഞ്ചസ്റ്ററിലേക്കുമുള്ള ആഴ്ചയിലെ 16 സർവീസുകൾ, കാർഡിഫ്, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് ദിവസേന ഒരു സർവീസ്, ബർമിംഗ്ഹാമിലേക്കുള്ള ആഴ്ചയിലെ ഏഴ് സർവീസ് എന്നിങ്ങനെയാണ് ബ്രിട്ടനിലേക്കുള്ള ഖത്തർ എയർവേയ്സിെൻറ സർവീസുകളുടെ എണ്ണം. ബോയിംഗ് 787 ഡ്രീംലൈനറിൽ 232 ഇകണോമി ക്ലാസുകളും 22 ബിസിനസ് ക്ലാസുകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.