ദോഹ: ഏഷ്യയിലെ കാർഗോ മേഖലയിലെ ഏറ്റവും ഉന്നതമായ രണ്ട് അവാർഡുകൾ ഖത്തർ എയർവേയ്സിന്. ഓവറോൾ കാരിയർ ഓഫ് ദി ഇയർ അവാർഡാണ് ഖത്തർ എയർവേയ്സ് കാർഗോക്ക് ലഭിച്ചിരിക്കുന്നത്. സിംഗപ്പൂരിൽ നടന്ന പേലോഡ് ഏഷ്യ ഗലയിലാണ് അവാർഡ് ദാനം നടന്നത്. ഇതിന് പുറമേ, ബെസ്റ്റ് കാർഗോ എയർലൈൻ ഇൻ കസ്റ്റമർ സർവീസ് വിഭാഗത്തിൽ ഖത്തർ എയർവേയ്സ് കാർഗോക്ക് മറ്റൊരു അവാർഡ് കൂടി ലഭിച്ചു. അഹ്മദാബാദിൽ നടന്ന ഇന്ത്യാ കാർഗോ അവാർഡ്ദാന ചടങ്ങിൽ ഖത്തർ എയർവേയ്സ് പുരസ്കാരം ഏറ്റുവാങ്ങി.
ആഗോള കാർഗോ വിപണിയിൽ ഖത്തർ എയർവേയ്സ് കാർഗോയുടെ മഹത്തരമായ സേവനങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്നും കൂടുതൽ കാർഗോ സർവീസുകൾ കമ്പനി ആരംഭിക്കുമെന്നും നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്നും ഖത്തർ എയർവേയ്്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. നിലവിലെ പ്രതിസന്ധികൾക്കിടയിലും വെല്ലുവിളികൾക്കിടയിലും കാർഗോ വിപണിയിലെ ഖത്തർ എയർവേയ്സിെൻറ മികവിനെ അടയാളപ്പെടുത്തുന്നതാണ് അവാർഡുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് തുടർച്ചയായാണ് ഓവറോൾ കാരിയർ ഓഫ് ദി ഇയർ അവാർഡ് ഖത്തർ എയർവേയ്സിനെ തേടിയെത്തുന്നത്. കാർഗോ മേഖലയിലെ നേതൃത്വം, പ്രവർത്തന ക്ഷമത, മൂല്യം, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയവ അവാർഡിന് പരിഗണിക്കപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.