ദോഹ: രാജ്യത്തിെൻറ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തർ എയർവേയ്സിെൻറ ഈ വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഇന്നലെ തുടക്കമായി.
ഗതാഗത വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതിയുടെ രക്ഷാധികാരത്തിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയിൽ മുതിർന്ന വ്യക്തിത്വങ്ങൾ, അതിഥികൾ, ഖത്തർ എയർവേയ്സ് ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും പ്രകടമാക്കുന്ന പരിപാടികൾ അരങ്ങേറി. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ നാസർ തുർക്കി അൽ സുബൈഇ, ഖത്തർ എയറോനോട്ടിക്കൽ കോളേജ് ഡയറക്ടർ ജനറൽ ശൈഖ് ജബർ ബിൻ ഹമദ് ആൽഥാനി, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി മുൻ ചെയർമാൻ അബ്ദുൽ അസീസ് മുഹമ്മദ് അൽ നുഐമി, മിസൈമീർ പാസ്പോർട്ട് സേവന കേന്ദ്രം തലവൻ മേജർ യൂസൂഫ് അബ്ദുല്ല അൽ മുഹൈസിയ തുടങ്ങിയ മുതിർന്ന വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
മൈലാഞ്ചി വരക്കൽ, ഫാൽക്കൺ ഹാൻഡ്ലർസ്, പാരമ്പര്യ ഖത്തർ നൃത്തമായ അർദ എന്നിവയും നടന്നു. കരകൗശല വസ്തുക്കൾ, പ്രാദേശിക ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവയും തയാറായിരുന്നു. എയർവേയ്സിെൻറ 20ാം വാർഷികം കൂടിയാഘോഷിക്കുന്ന വേളയിൽ ജീവനക്കാർക്കും കുടുംബങ്ങൾക്കുമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.