സിൽവർ ജൂബിലി ഓഫറുമായി ഖത്തർ എയർവേസ്​; ടിക്കറ്റ്​ നിരക്കിൽ വൻ ഇളവുകൾ

 ദോഹ: വിമാന യാത്രികർക്ക്​ രാജകീയ ആകാശയാത്ര ഉറപ്പാക്കുന്ന ഖത്തറിന്‍റെ സ്വന്തം ഖത്തർ എയർവേസ്​ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക്​ വൻ ഓഫറുകളുമായി രംഗത്ത്​. ജനുവരി 10 മുതൽ ഒരാഴ്ച​വരെ നീണ്ടു നിൽക്കുന്ന പ്രത്യേക ഓഫറിൽ യാത്രാ നിരക്കിൽ 25 ശതമാനം വരെ ഇളവുകളാണ്​​ പ്രഖ്യാപിച്ചിരിക്കുന്നത്​.

ജനുവരി 16 വരെയുള്ള സിൽവർ ജൂബിലി ഓഫർ കാലളവിൽ ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകളുമായി ഒക്ടോബർ 31 വരെ യാത്രചെയ്യാം. ഖത്തറിൽ നിന്നും ഏഷ്യ, യൂറോപ്​, പശ്​ചിമേഷ്യ, അമേരിക്ക തുടങ്ങി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി 140 കേന്ദ്രങ്ങളിലേക്കാണ്​ ടിക്കറ്റ്​ ബുക്​ ചെയ്യാൻ അവസരമുള്ളത്​. ബിസിനസ്​, ഇകണോമി ക്ലാസുകളിലെ യാത്രാ ഓഫറുകളിൽ സീറ്റ്​ സെലക്ഷൻ, അധിക ബാഗേജ്​ അലവൻസ്​, ഹോട്ടൽ ബുക്കിങ്​, കാർ റെന്‍റൽ തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്​.

qatarairways.com/25years എന്ന വെബ്​സൈറ്റ്​ വഴിയോ, ഖത്തർ എയർവേസ്​ സെയിൽസ്​ ഓഫീസ്​ വഴിയോ, ട്രാവൽ ഏജന്‍റുമാർ മുഖേനയോ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

​പശ്​ചിമേഷ്യയിലെ നമ്പർ വൺ എയർവേസായി വളർന്ന ഖത്തർ എയർ വേസ്​ 1997ൽ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലാണ്​ പറന്നു തുടങ്ങുന്നത്​. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അറബ്​ മേഖലയിലെയും ലോകത്തെയും മുൻ നിര എയർലൈൻ കമ്പനിയായി മാറിയാണ്​ ഇപ്പോൾ 25ാം വാർഷികം ആഘോഷിക്കുന്നത്​.

Tags:    
News Summary - Qatar Airways launches Silver Jubilee offera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.