ദോഹ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ കരുത്തരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. മാർച്ച് 31 ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ 16ാം സീസണിൽ ഖത്തർ എയർവേസ് എന്ന ബ്രാൻഡിലായിരിക്കും വിരാട് കോഹ്‍ലിയുടെ ആർ.സി.ബി കളത്തിലിറങ്ങുന്നത്.

ഇതാദ്യമായാണ് ഖത്തർ എയർ വേസ് ഇന്ത്യൻ സ്​പോർട്സിൽ ഒരു കൈനോക്കാൻ ഇറങ്ങുന്നത്. പുതിയ സീസണിൽ ആർ.സി.ബിയുടെ മെയിൻ പ്രിൻസിപ്പൽ പാർട്ണറായാണ് ഖത്തർ എയർവേസ് സ്​പോൺസർഷിപ്പ് കരാറിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ വിരാട് കോഹ്‍ലി, ക്യാപ്റ്റൻ ഫാഫ്ഡു ​െപ്ലസിസ്, ​െഗ്ലൻ മാക്സ്വെൽ എന്നിവർ ചേർന്ന് ‘ഖത്തർ എയർവേസ്’ എന്ന് മുദ്രണം ചെയ്ത ആർ.സി.ബിയുടെ പുതിയ ജഴ്സി പുറത്തിറക്കി. ടീമിന്റെ ടൈറ്റിൽ സ്​പോൺസർ പദവിക്കൊപ്പം ഐ.പി.എല്ലിന് ആരാധകർക്ക് സ്‍പെഷ്യൽ പാക്കേജുകളും ഖത്തർ എയർവേസ് അവതരിപ്പിക്കുന്നുണ്ട്.

ഖത്തർ എയർവേസ് ഹോളിഡേയ്സിനു കീഴിൽ ക്രിക്കറ്റ് ആരാധകർക്ക് ഐ.പി.എൽ മാച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. ആർ.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഖത്തർ എയർവേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും തയ്യാറാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകർക്ക് ടീമിന്റെ പരിശീലന സെഷൻ കാണൽ, കളിക്കാരുടെ ഓട്ടോഗ്രാഫ് വാങ്ങൽ, ഇതിഹാസ താരങ്ങളുമായി കൂടികാഴ്ച, വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ചിത്രം പകർത്താൻ അവസരം എന്നിവക്ക് അവസരമൊരുങ്ങും.

Tags:    
News Summary - Qatar Airways as the sponsor of Royal Challengers Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.