ദോഹ: ഖത്തറിൽ വ്യാഴാഴ്ച 623 പേർക്കുകൂടി പുതുതായി കോവിഡ്രോഗം സ്ഥിരീകരിച്ചു. 61പേർക്കുകൂടി രോഗം ഭേദമായിട് ടുണ്ട്. ആകെ രോഗം മാറിയവർ 750 ആയി. നിലവിൽ ചികിൽസയിലുള്ളവർ 7004 ആണ്.
ആകെ 73457 പേരെ പരിശോധിച്ചപ്പോൾ 7764 പേർക്കാണ് രോബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം മാറിയവരും ഉൾെപ്പടെയാണിത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് പത്ത് പേരാണ്. ഇതിൽ അവസാനം മരിച്ച പ്രവാസി ഒഴികെ മറ്റുള്ളവർക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നുവെന്ന് പൊതുജനാരോഗ്യമന്ത്രാലയം പറയുന്നു.
പുതുതായി രോഗം സ്ഥിരീകരിക്കെപ്പടുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. നിലവിൽ രാജ്യത്ത് വൈറസ്ബാധ ഏറ്റവും ഉയർന്ന തോതിലാണെന്നും വരും ദിവസങ്ങളിലും ഈ നില തുടരുമെന്നും മന്ത്രാലയം പറയുന്നു. ആളുകൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.