ക്യൂ ടീം - ഇമാറ ഹെൽത്ത് കെയർ മെഡിക്കൽ ക്യാമ്പ് ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് ഉദ്ഘാടനം
ചെയ്യുന്നു
ദോഹ: തിരൂർ മേഖലയിൽനിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ ക്യൂ ടീം - ഇമാറ ഹെൽത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.250ഓളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള വിവിധ പരിശോധനകളും ആരോഗ്യബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി ഉപദേശക സമിതി അംഗവും ഇമാറ ഹെൽത്ത് കെയർ ഡയറക്ടറുമായ അഷറഫ് ചിറക്കൽ മുഖ്യാതിഥി ആയിരുന്നു. ക്യൂ ടീം പ്രസിഡന്റ് നൗഫൽ എം.പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സാബിക് അബ്ദുല്ല, അമീൻ അന്നാര എന്നിവർ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ചർച്ച ചെയ്ത ആരോഗ്യ ബോധവത്കരണ സെഷന് ഡോ. ഫാത്തിമ സഹ്റ നേതൃത്വം നൽകി. കൺവീനർ ഫസൽ, ക്യൂ ടീം ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ, മുനീർ വാൽക്കണ്ടി, ഇസ്മായിൽ കുറുമ്പടി, സാലിക് അടിപ്പാട്ട്, ഫസീല സാലിക്, സജിൻ, സമീർ അരീക്കാട്, ശുഐബ് കുറുമ്പടി, ഉമർ കുട്ടി, വിപിൻ, മുനീബ, മുബഷിറ, റാഹില, ശുഐബ്, അൻവർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.