ദോഹ: ഖത്തറിൽ കടലാസ് ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇതിനായി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനിയും(ക്യുപോസ്റ്റ്) അല്നഖ്ബ (എലൈറ്റ്) പേപ്പര്‍ റീസൈക്ലിങ് കമ്പനിയും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. ക്യുപോസ്റ്റ് ചെയര്മാന് ഡോ. ഫാലേഹ് അല്‍നുഐമിയും അല്നഖ്ബ കമ്പനി ചെയര്മാന് അബ്ദുല്ല അല്സുവൈദിയുമാണ് കരാറില്‍ ഒപ്പുവച്ചത്. കയറ്റുമതിയില്‍ ക്യുപോസ്റ്റിെൻറ ഷിപ്പ്മെൻറ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കടലാസ് കയറ്റുമതി വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്. അല്നഖ്ബയുടെ കടലാസ് കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി ക്യുപോസ്റ്റ് 120 പുതിയ കണ്ടെയ്നറുകള്‍ സജ്ജമാക്കുന്നുണ്ട്. ഒഴിവാക്കുന്ന കടലാസുകള്‍ ശേഖരിക്കുന്നതിനായി രാജ്യത്തൊട്ടാകെ 1400ലധികം കണ്ടെയ്നറുകളാണ് എലൈറ്റ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ മാലിന്യകടലാസുകള് ഉപയോഗിച്ചാണ് ഉന്നത ഗുണനിലവാരത്തിലുള്ള കാര്‍ബണ്‍ പേപ്പറുകള്‍ നിര്‍മിക്കുന്നത്. ദേശീയ ഉത്പാദനം ത്വരിതപ്പെടുത്തുക, ഖത്തറിെൻറ കടലാസ് കയറ്റുമതി വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കരാര്‍.
ലോജിസ്റ്റിക്സ് സേവനങ്ങളില്‍ ഏകദേശം എട്ടു ബില്യണ്‍ ഡോളറിെൻറ സര്‍ക്കാര്‍ നിക്ഷേപം പ്രഖ്യാപിച്ച ഘട്ടത്തിൽ കൂടിയാണ് ഇരുകമ്പനികളുടെയും സഹകരണം. പ്രാദേശിക കമ്പനികള്‍ക്ക് കയറ്റുമതിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും രാജ്യാന്തര വിപണിയില്‍ കൂടുതല്‍ മികച്ച പ്രവേശനത്തിനായി ഉന്നത നിലവാരത്തിലുള്ള ലോജിസ്റ്റിക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രതിബദ്ധമാണെന്ന് അല്‍നുഐമി പറഞ്ഞു. കളയുന്ന കടലാസുകൾ പുനസംസ്കരിച്ച് ഉന്നത നിലവാരത്തിലുള്ള കാര്‍ബണ്‍ പേപ്പര്‍ ഉത്പാദിപ്പിക്കുന്നതിനായി 2014ലാണ് അല്നഖ്ബ പേപ്പര്‍ റീസൈക്ലിങ് കമ്പനി സ്ഥാപിച്ചത്. പ്രതിമാസം 35,000ടണ്ണിലധികമാണ് ഉത്പാദനശേഷി. ഉത്പാദനത്തിെൻറ ഏകദേശം 20 ശതമാനം പ്രാദേശിക ആവശ്യകത നിറവേറ്റുന്നുണ്ട്. അവശേഷിക്കുന്ന 80ശതമാനം കുവൈത്ത്, ഒമാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. സ്കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയില്‍ നിന്നായാണ് മാലിന്യകടലാസുകള് ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.