ദോഹ: ശൈത്യകാല പരിശീനങ്ങൾക്കായി ഫ്രഞ്ച് സൂപ്പർ ക്ലബ് പാരിസ് സെയിൻറ് ജെർമെയ്ൻ(പി.എസ്.ജി) ദോഹയിലെത്തി. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും മറ്റു മുന്നേറ്റനിര താരങ്ങളായ എംബാപ്പയും കവാനിയും സംഘത്തിലുണ്ട്. ടീം, ആസ്പയർ സോണിൽ ഇന്നലെ വൈകിട്ടോടെ പരിശീലനത്തിനും ഇറങ്ങി.
ഇഷ്ടതാരങ്ങളെ അടുത്ത് കാണുന്നതിനും ഓട്ടോഗ്രാഫ് വാങ്ങുന്നതിനും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതിനും ഖത്തറിലെ ഫുട്ബോൾ ആരാധകർക്ക് വന്നെത്തിയ സുവർണാവസരമാണിത്. ശൈത്യകാല പരിശീലനത്തിനായി പാരിസ് ടീം ദോഹയിലെത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും രാജ്യത്തിെൻറ മികച്ച കാലാവസ്ഥ ടീമിന് കൂടുതൽ ഗുണകരമാകുമെന്നും പി.എസ്.ജി ഉടമ നാസർ അൽ ഖുലൈഫി പറഞ്ഞു.
സന്ദർശനത്തിൽ ടീമിന് ഏറെ സന്തോഷമുണ്ടെന്നും രാജ്യത്തിെൻറ തനത് സംസ്കാരവും പാരമ്പര്യവും ടീം അംഗങ്ങൾക്ക് അടുത്തറിയാൻ ഇത് ഉപകരിക്കുമെന്നും അൽ ഖുലൈഫി സൂചിപ്പിച്ചു. ടീമിെൻറ സന്ദർശനത്തിലെ മുഖ്യ ആകർഷണം നെയ്മർ തന്നെയായിരിക്കും. വൻതുകക്ക് ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മർ പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് പാരിസിലും പുറത്തെടുക്കുന്നത്. ആസ്പയർ സോണിലെ പരിശീലനത്തിന് ശേഷം ടീം അംഗങ്ങൾ ഖത്തർ മാൾ സന്ദർശിച്ചു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ടീം സന്ദർശിക്കും. ഇൻലൻഡ് സീ ഏരിയയിൽ ഖത്തർ ടൂറിസം അതോറിറ്റിയുടെ പ്രത്യേക ഡെസേർട്ട് സഫാരിയും ടീമിനായി ഒരുക്കിയിട്ടുണ്ട്. ടീം നാളെ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.