കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി എച്ച്.ആർ. ട്രെയിനിങ് പ്രോഗ്രാമിൽ റാഷിദ് ഗസാലി ക്ലാസെടുക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉപവിഭാഗമായ എച്ച്. ആർ ആൻഡ് ട്രെയിനിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.ആർ.പി മെന്ററിങ് പ്രോഗ്രാമിന് സമാപനമായി. ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജും വേൾഡ് ഹാപ്പിനസ്സ് ഫോറവുമായി ചേർന്ന് നടത്തിയ പ്രോഗ്രാമിന്റെ ഏഴാമത്തെ ബാച്ചാണ് കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്.
ആറ് ആഴ്ചകളിലായി ഓൺലൈനായും ഓഫ്ലൈനായും നടത്തിയ പഠനവും പരിശീലനവും ഉൾപ്പെട്ട ഈ പ്രോഗ്രാമിൽ 119 പഠിതാക്കൾ പങ്കെടുത്തു. പ്രമുഖ അക്കാദമിക് മാനേജ്മെന്റ് വിദഗ്ധനും ട്രെയ്നറുമായ റാഷിദ് ഗസാലി പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ: സമദ് കോൺവെക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു. കോഴ്സ് കോഓഡിനേറ്റർ അജ്മൽ ബക്കർ അധ്യക്ഷത വഹിച്ചു. റാഷിദ് ഗസാലിക്കുള്ള ഉപഹാരം ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് കൈമാറി. ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ, ഫൈസൽ കായക്കണ്ടി എന്നിവർ ആശംസകൾ നേർന്നു.
കോഴ്സ് കോഓഡിനേറ്റർമാരായ അനസ് തറക്കണ്ടി, വൈ.എം. സലീം , അജ്മൽ ബക്കർ, ഹാഷിം ഹുദവി, സഹ്ല ഹാഷിം എന്നിവർക്ക് ഉപഹാരം നൽകി. ജില്ല ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, പി.സി. ശരീഫ്, കെ. കെ.ബഷീർ, സിറാജ് മാതോത്ത്, നവാസ് കോട്ടക്കൽ, സ്വാലിഹ് ഒ.പി, ഫിർദൗസ് മണിയൂർ, റുബിനാസ് കൊട്ടേടത്ത് എന്നിവർ സന്നിഹിതരായിരുന്നു. ആയിശ ദിൽഫ ഖിറാഅത്ത് നടത്തി. യാസിർ തെക്കയിൽ സ്വാഗതവും, അനസ് തറക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.