ദോഹ: രാജ്യത്ത് നിലവിൽ 330 പദ്ധതികൾക്കാണ് പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ മേൽനോട്ടം വഹിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. എൻജി. സഅദ് ബിൻ അഹമദ് അൽ മുഹന്നദി പറഞ്ഞു. ചില പദ്ധതികൾ കാരണമുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും 300ലധികം പദ്ധതികൾക്കാണ് അശ്ഗാൽ മേൽനോട്ടം വഹിക്കുന്നതെന്നും സേവനങ്ങൾ മെച്ചപ്പെടുത്താൻ ഈ പരാതികൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യമായിട്ടാണ് 330 പദ്ധതികൾക്ക് അശ്ഗാൽ മേൽനോട്ടം വഹിക്കുന്നത്.അതിൽ അഞ്ചു ശതമാനം മാത്രമാണ് നിശ്ചയിച്ച സമയത്തിൽനിന്നു വൈകിയിരിക്കുന്നത് -ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മുഹന്നദി വ്യക്തമാക്കി. 15 മുതൽ 20 വരെ കോൺട്രാക്ടർമാരാണ് അശ്ഗാലിനുള്ളതെന്നും അശ്ഗാൽ പദ്ധതികളുടെ അഞ്ചു ശതമാനത്തിൽ താഴെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽപ്രദേശങ്ങളിലുള്ളവർക്ക് പ്രയാസങ്ങൾ കുറക്കുന്നതിന് പുതിയ സംവിധാനം അശ്ഗാൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അടിസ്ഥാനസൗകര്യ വികസനപ്രവൃത്തികളെ തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ലഘൂകരിക്കുന്നതിനുള്ള അശ്ഗാൽ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തരി എൻജിനീയർമാരുടെ എണ്ണം 160 ശതമാനം കവിഞ്ഞതായും നിലവിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 530ഓളം ഖത്തരി എൻജിനീയർമാരും 600നടുത്ത് അഡ്മിനിസ്േട്രറ്റിവ് ജീവനക്കാരും അശ്ഗാലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.