ഡോ. സൈഫ് അല്‍ ഹാജിരി
ദോഹ: പ്രകൃതിയുടെ ഉപാസകനും പരിസ്ഥിതി ദൗത്യങ്ങളുടെ മുന്‍നിര നായകനുമായിരുന്ന പ്രഫ. ശോഭീന്ദ്രന് മാഷിന്റെ ആദരസ്മരണകളുമായി, മൈൻഡ്ട്യൂണ്‍ ഇക്കോവേവ്സ് ഗ്ലോബല്‍ എന്‍.ജി.ഒ സൊസൈറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ ‘പ്രഫ. ശോഭീന്ദ്രന് ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ്’ഖത്തറിന്റെ പരിസ്ഥിതിമുഖമായ ഡോ. സെയ്ഫ് അല്‍ ഹാജിരിക്ക്.
കഴിഞ്ഞ ദിവസം നടന്ന പ്രഫ. ശോഭീന്ദ്രന് അനുസ്മരണ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.പരിസ്ഥിതി സംരക്ഷണരംഗത്തും മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിനെ മുന്നോട്ടുനയിക്കുന്നതിലും അനര്‍ഘമായ സംഭാവനകള്‍ നല്കിയ മാഷിന്റെ ഓര്‍മകളും നിസ്വാര്‍ഥ സേവനങ്ങളും നിലനിർത്തുന്നതിനുവേണ്ടിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഡിസംബര്‍ ആദ്യവാരം ദോഹയില്‍ നടക്കുന്ന മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ് പത്താം വാര്‍ഷിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
ഖത്തറിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഫ്രണ്ട്സിന്റെ അമരക്കാരനായി ഡോ. സൈഫ് അല്‍ ഹാജിരി നടത്തിയ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രഥമ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഡോ. സൈഫ് അല്‍ ഹജാരി ഖത്തര്‍ സര്‍വകലാശാലയിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകനായിരുന്നു.
വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം കൊടുത്ത ഖത്തര്‍ ഫൗണ്ടേഷനില്‍ 1995 മുതല്‍ 2011 വരെ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ നിരവധി സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സ്ഥാപകനായ അദ്ദേഹം ഖുര്‍ആന്‍ ബൊട്ടാണിക് ഗാര്‍ഡന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ഇന്ത്യയുടെ ഗ്രീന്‍ മാന്‍ എന്നറിയപ്പെട്ടിരുന്ന പ്രഫ. ശോഭീന്ദ്രന് മാഷിന്റെ നാമധേയത്തിലുള്ള പ്രഥമ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവാര്‍ഡ് വിവരം കൈമാറിയ ഗ്ലോബല്‍ ചെയര്മാന് ഡോ. അമാനുല്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.