ദോഹ: ഖത്തറിൽ സ്വകാര്യ സ്കൂളുകളിലേക്കും പ്രീ സ്കൂളുകളിലേക്കുമുള്ള പ്രവേശനത്തിനുള്ള രജിസ്േട്രഷൻ പ്രക്രിയക്ക് തിങ്കളാഴ്ച തുടക്കം കുറിച്ചു. മാർച്ച് ഒന്നു മുതൽ ഒക്ടോബർ 14 വരെയാണ് രജിസ്േട്രഷൻ നീളുന്നത്.അതേസമയം, തങ്ങളുടെ കുട്ടികൾക്കാവശ്യമായതും യോജിച്ചതുമായ പാഠ്യപദ്ധതി ഏതെന്ന് രക്ഷിതാക്കൾ തെരഞ്ഞെടുക്കണമെന്നും ഓരോ പാഠ്യപദ്ധതികൾക്കും സ്കൂളുകൾക്കും പ്രവേശനത്തിനായി വ്യത്യസ്തമായ മാനദണ്ഡങ്ങളും ചട്ടങ്ങളുമാണുള്ളതെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. കോവിഡ് സാഹചര്യമായതിനാൽ സ്കൂളുകളിൽ െബ്ലൻഡഡ് പഠനരീതിയാണ് ഇപ്പോൾ ഉള്ളത്. ഓൺലൈൻക്ലാസും നേരിട്ട് ക്ലാസ് റൂമുകളിൽഎത്തിയുള്ള പഠനവും സമന്വയിപ്പിച്ചുള്ള പാഠ്യരീതിയാണിത്. ഇൻറർനാഷനൽ എജുക്കേഷൻ സിസ്റ്റം ഇക്വലൻസി ടേബിളിൽ വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ ലഭ്യമാണ്.
ഏത് അക്കാദമിക് തലത്തിലാണ് വിദ്യാർഥിയെ പ്രവേശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ അവരുടെ പ്രായം നിർണായകമാണെന്നും മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ കൃത്യമായ അക്കാദമിക് തലങ്ങൾ നിർണയിക്കുന്നതിൽ രക്ഷിതാക്കൾക്കും സ്കൂളിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ഓരോ സ്കൂളിനും അതിേൻറതായ അക്കാദമിക നയപരിപാടികളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 14 വരെയാണ് രജിസ്േട്രഷൻ പ്രക്രിയ നീളുക. വിദേശത്തുള്ള വിദ്യാർഥികൾക്ക് അടുത്ത വർഷം ജനുവരി അവസാനം വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും ൈപ്രവറ്റ് സ്കൂൾ ലൈസൻസിങ് മേധാവി ഹമദ് അൽ ഗാലി പറഞ്ഞു.
സ്വകാര്യ സ്കൂളുകളും പ്രീ സ്കൂളുകളുമായി രാജ്യത്ത് 325ലധികം സ്ഥാപനങ്ങളാണുള്ളത്. 30ലധികം വ്യത്യസ്തമായ പാഠ്യപദ്ധതികളാണ് ഇവിടെയുള്ളത്. രക്ഷിതാക്കൾക്ക് തെരഞ്ഞെടുക്കാൻ നിരവധി ഒപ്ഷനുകളുണ്ടെന്നും ഹമദ് അൽ ഗാലി കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പബ്ലിക് സർവിസ് പോർട്ടലിൽ രാജ്യത്തെ സ്വകാര്യ സ്കൂളുകൾ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.