ദോഹ: പ്രവാസിമിത്രം ഓൺലൈൻ പോർട്ടൽ ഉദ്ഘാടനത്തോടുകൂടി പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാകുമെന്ന് യുവകലാസാഹിതി ഖത്തർ പ്രസ്താവനയിൽ അറിയിച്ചു. വില്ലേജ് - താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്ക് നൽകിയ അപേക്ഷകൾ സംബന്ധിച്ച് തുടർ നടപടികൾക്ക് സഹായം നൽകുന്നതാകും പ്രവാസി മിത്രം ഓൺലൈൻ പോർട്ടൽ. കൂടാതെ ഭൂമി സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളുടെയും തൽസ്ഥിതി അറിയാനും പരാതി സമർപ്പിക്കാനും ഈ പോർട്ടലിൽ കൂടി സാധിക്കും. പ്രവാസി മിത്രം പോർട്ടൽ പ്രാവർത്തികമാക്കാൻ ശ്രമിച്ച എൽ.ഡി.എഫ് സർക്കാറിനും റവന്യൂ മന്ത്രിക്കും അഭിവാദ്യം നേരുന്നതായി യുവകലാസാഹിതി ഖത്തർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.