പ്രവാസി ദോഹ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിന ചടങ്ങിൽ ആർ.ജെ രതീഷ് സംസാരിക്കുന്നു
ദോഹ: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും എം ടി വാസുദേവൻ നായർ പ്രബന്ധരചന മത്സര വിജയികൾക്കുള്ളഅവാർഡ് ദാനവും സംഘടിപ്പിച്ചു. റേഡിയോമലയാളം ആർ.ജെ. രതീഷ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ബഷീറിന്റെ അപൂർവ ശബ്ദരേഖകൾ കോർത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സിൽ 'ബഷീറിയൻ മാന്ത്രികത' നിറച്ചു. പ്രവാസി ദോഹ മുൻ ചെയർമാൻ സി.വി. റപ്പായി സംസാരിച്ചു.
ചടങ്ങിൽ പ്രവാസി ദോഹയുടെ മുൻ രക്ഷാധികാരികൂടിയായിരുന്ന എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥം നടത്തിയ പ്രബന്ധരചനാ മത്സരത്തിലെ വിജയികളായ അമൽ ഫർമീസിനും, ശോഭനായർക്കും ക്യാഷ്അവാർഡും ഉപഹാരവും സി വി റപ്പായിയും, കെ എം വർഗീസും സമ്മാനിച്ചു. ആർ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപകഅംഗം ബഷീർ ഉപഹാരം നൽകി. പ്രവാസി ദോഹ ചെയർമാൻ കെ.എം. വർഗീസ്,അഡ്‌ഹോക്ക് കമ്മിറ്റിഅംഗം ഇക്ബാൽ ചേറ്റുവ,അമൽ ഫർമീസ്, ശോഭ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.