ദോഹ: 2017ലെ അവസാന പാദത്തിൽ ഏറ്റവും കുറവ് പവർകട്ട് കാലയളവെന്ന റെക്കോർഡ് കഹ്റമ(ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ)ക്ക്. മേഖലാ–അന്താരാഷ്ട്ര സൂചികയും കടന്നാണ് കഹ്റമ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. കഹ്റമ സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു നേട്ടത്തിൽ എത്തുന്നത്. 2017ലെ അവസാന പാദത്തിലെ പെർഫോമൻസ് റിവ്യൂ യോഗത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഹ്റമക്ക് കീഴിൽ ജല വിതരണ ശൃംഖലയും പ്രത്യേക നേട്ടം കൈവരിച്ചിട്ടുണ്ട്.
വർധിച്ചു വരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുള്ള ജലം സംഭരിക്കുന്നതിൽ കഹ്റമ വലിയ നാഴികക്കല്ലുകളാണ് പിന്നിട്ടിരിക്കുന്നത്. രാജ്യത്തിെൻറ പ്രധാന വികസന പദ്ധതികൾക്ക് ഗുണകരമാകുന്ന തരത്തിലുള്ള പദ്ധതികൾ കാലയളവിനുള്ളിൽ തന്നെ പൂർത്തിയാക്കുന്നതിലും കഹ്റമക്ക് നേട്ടം തന്നെയാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം പൊതുവിലും പ്രത്യേകിച്ച് അവസാന പാദത്തിലും കഹ്റമ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കൂടാതെ രാജ്യത്തിെൻറ എല്ലാ മേഖലകളിലേക്കുമുള്ള വൈദ്യുതി–ജല ആവശ്യങ്ങൾ നിലനിർത്തിക്കൊണ്ട് പോകുന്നതിലും കഹ്റമ ഒരുപടി മുന്നിലാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഹ്റമ പ്രസിഡൻറ് എഞ്ചി. ഇസ്സ ബിൻ ഹിലാൽ അൽ കുവാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ ഡയറക്ടർമാരും സംബന്ധിച്ചു. കഹ്റമക്ക് കീഴിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.