പൊലീസ് കോളജ് ബിരുദജേതാക്കൾ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിക്കൊപ്പം
ദോഹ: പരിശീലനം പൂർത്തിയാക്കിയ പൊലീസ് കോളജ് ഉദ്യോഗാർഥികളുടെ ബിരുദ ദാന ചടങ്ങിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗം കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു.
പൊലീസ് കോളജിലെ ഏഴാമത് ബാച്ച് കാഡറ്റുകളുടെയും, റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളജിലെയും ബിരുദ ജേതാക്കൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
പൊലീസ് കോളജിൽ നിന്നും 136ഉം, റാസ് ലഫാനിൽ നിന്ന് 11ഉം പേരാണ് പരിശീലനവും പഠനവും പൂർത്തിയാക്കിയത്. ചടങ്ങിൽ ആഭ്യന്തര സുരക്ഷ സേന ഡെപ്യൂട്ടി കമാൻഡർ കൂടിയായ സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനിയെ മന്ത്രി ആദരിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.